വിവരാവകാശ കമ്മിഷൻ സിറ്റിംഗ്: കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിംഗില്‍ 37 പരാതികൾ പരിഗണിച്ചു

New Update
KUWAIT COURT

കോട്ടയം:  വിവരാവകാശ നിയമ പ്രകാരമുള്ള അപ്പീലുകൾ സമയ ബന്ധിതമായി തീർപ്പാക്കില്ലെങ്കിൽ വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്യുമെന്ന്  സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദിലീപ് പറഞ്ഞു..

Advertisment

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ ഹിയറിംഗില്‍ കേസുകൾ പരിഗണിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമപ്രകാരം സർക്കാർ സ്ഥാപനങ്ങളിലെ  ഫയലുകൾ പരിശോധിക്കാനുള്ള അവകാശം  പൗരനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിംഗില്‍ 30 പരാതികൾ തീര്‍പ്പാക്കി.   സഹകരണം, തദ്ദേശ സ്വയംഭരണം,  പൊലീസ്, ആർ.ടി.ഒ, സിവിൽ സപ്ലൈസ്  വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിച്ചത്. 37 പരാതിയില്‍ ഏഴെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി.

Advertisment