/sathyam/media/media_files/2026/01/31/76-batch-sslc-2026-01-31-12-24-25.jpg)
കുറവിലങ്ങാട്: അരനൂറ്റാണ്ടിനുശേഷം സെന്റ് മേരീസ് ബോയിസ് സ്‌കൂളില്‍ 1975-76 ബാച്ച് പത്ത് സി ഡിവിഷനിലെ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു.
പഴയ ക്ലാസ് മുറിയിലെ തടി ബെഞ്ചില്‍ ഒന്നിച്ചിരുന്നു. ഒപ്പം അറിവു പകര്‍ന്ന അദ്ധ്യാപകരും. പാട്ടും, കൂട്ടും, കഥപറച്ചിലുമായി ഒരു പകല്‍. റിപ്പിള്‍സ് @ 50 എന്ന ഓമനപ്പേരില്‍ ഹൃദ്യവും വ്യത്യസ്തവുമായ പൂര്‍വ്വവിദ്യാര്‍ത്ഥി അദ്ധ്യാപക സംഗമം.
ഓര്‍മ്മയായ അദ്ധ്യാപകര്‍ക്കും, അകാലത്തില്‍ പിരിഞ്ഞ സഹപാഠികള്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. 1976-ല്‍ ക്ലാസവസാനത്തില്‍ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ എടുത്ത സ്ഥലത്ത് അദ്ധ്യാപകരോടൊപ്പം അണിനിരന്ന് കളര്‍ ഫോട്ടോ എടുത്തു. ജീവിത പങ്കാളികളേയും ചേര്‍ത്തു നിര്‍ത്തി പുതിയ ഫോട്ടോയില്‍.
താണ്ടിയ വഴികള്‍ പരസ്പരം പങ്ക് വച്ചു, പഴങ്കഥകള്‍ പറഞ്ഞ് മറവി മായ്ക്കാത്ത പഴയ പാട്ടുകള്‍ ചേര്‍ന്ന് പാടി. ഒന്നിച്ചുണ്ട്, ചായക്കുടിച്ച് അടുത്ത ഒത്തുചേരലിന് തീയതികുറിച്ച് വഴി പിരിഞ്ഞു.
അദ്ധ്യാപകരായ എം.എസ്. ചാമക്കാല, തേക്കിന്‍കാട് ജോസഫ്, വി.ഒ. പോള്‍ എന്നിവര്‍ സംസാരിച്ചു. ടി.സി. ജോര്‍ജ്ജ്, മാത്യു കുര്യന്‍, വി.എം. ജോസഫ് റിപ്പിള്‍സ് @ 50 വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ പ്രസന്നന്‍, റ്റി.ഡി. ജോര്‍ജ്ജ്, വി.എം. ജോസഫ്, ജോസഫ് എമ്മാനുവല്‍ എന്നിവര്‍ നേതൃത്വം നല്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us