/sathyam/media/media_files/2026/02/03/1001634757-2026-02-03-09-33-21.jpg)
കോട്ടയം: ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നില്‍ യുവാക്കള്‍ ഏറ്റുമുട്ടി. ബൈക്കില്‍ എത്തിയ യുവാക്കള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
മെഡക്കല്‍ കോളജ് കവാടത്തിന്റെ മുന്‍പിലായിരുന്നു അതിക്രൂരമായി യുവാക്കള്‍ മര്‍ദനം നടത്തിയത്.
മെഡിക്കല്‍ കോളജിലേക്ക് എത്തിയ രോഗികളുടെ കൂട്ടിരുപ്പുകാരും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്നു യുവാക്കളെ പിരിച്ചുവിടാന്‍ ശ്രമിച്ചുവെങ്കിലും പിന്തിരിയാന്‍ ഇക്കൂട്ടര്‍ തയാറായില്ല.
ഏറെ നേരം യുവാക്കള്‍ ഇത്തരത്തില്‍ മദര്‍നം തുടര്‍ന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഗാന്ധിനഗര്‍ പോലീസിനു വലിയ നാണക്കേടായി.
പോലീസ് സ്‌റ്റേഷന്റെ അഞ്ഞൂറു മീറ്റര്‍ അടുത്താണ് മെഡിക്കല്‍ കോളജ് ഉള്ളത്. എപ്പോഴും പോലീസിന്റെ സാന്നിധ്യം ഉണ്ടാകേണ്ട ഇടം കൂടിയാണ് മെഡിക്കല്‍ കോളജ് പരിസരം.
യുവാക്കള്‍ ക്രൂരമായ മര്‍ദനം നടത്തുമ്പോള്‍ പോലീസ് എത്തിയിരുന്നില്ല.
ഇത്തരം സംഭവങ്ങള്‍ മെഡിക്കല്‍ കോളജിന്റെ പരിസരത്ത് പതിവാണെന്നു നാട്ടുകാര്‍ പറയുന്നു.
ലഹരി കച്ചവടക്കാരുടെയും മോഷ്ടാക്കളുടെയും താവളം കൂടിയാണ് മെഡിക്കല്‍ കോളജ് പരസരം.
മെഡിക്കല്‍ കോളജിന്റെ കോമ്പൗണ്ടില്‍ നിന്നു പോലും ബൈക്കുകള്‍ മോഷണം പോകുന്ന അവസ്ഥയുണ്ട്.
പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പിന്നിലെന്നു നാട്ടുകാര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us