New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
മുണ്ടക്കയം: ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയില്‍ ചിറ്റടി മുതല്‍ വെളിച്ചിയാനി വരെയുള്ള പാതിയില്‍ അപകടങ്ങള്‍ പതിവ്.
Advertisment
ഓരോ ദിവസവും ഒന്നും രണ്ടും അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. അപകടത്തില്‍ നിരവധി ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നു.
ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന മേഖല നിര്‍മലാരം ഭാഗമാണ്. കഴിഞ്ഞ ദിവസം രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരുക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിയുടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു.
വാഹനങ്ങളുടെ അമിത വേഗമാണ് അപകടങ്ങള്‍ക്കു വഴിവെക്കുന്നത്. ദീര്‍ഘ ദൂര യാത്രക്കര്‍ പലപ്പോഴും ഉറങ്ങി പോകുന്നതും അപകടങ്ങള്‍ക്കു കരണമാകുന്നുണ്ട്.
അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ഇടപെട്ടു നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us