എലിക്കെണിയിൽപ്പെട്ടത് കീരി, കീരി കാരണം വലഞ്ഞ് കോഴി കർഷകർ. കീരി കോഴിയെ പിടിക്കുന്നത് പതിവാണെന്നു നാട്ടുകാർ

New Update
mangoose traped

ഈരാറ്റുപേട്ട: വന്യമൃഗ ശല്യം കാരണം ജനം പ്രതിസന്ധിയിൽ. ആനയും പുലിയും കടുവയും ഒക്കെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ കാട്ടുപന്നിയും മുള്ളൻ പന്നിയും കുരങ്ങനുമെല്ലാം കൃഷി നാശം കൂടെ വരുത്തുന്നു. 

Advertisment

ഇക്കൂട്ടത്തിലേക്കുള്ള ലേറ്റസ്റ്റ് എൻട്രിയാണ് കീരി. മുൻകാലങ്ങളിൽ വളരെ അപൂർവമായി മാത്രം കണ്ടിരുന്ന കീരികൾ ഇപ്പോൾ നാട്ടിൽ സർവസാധാരണമായിരിക്കുന്നു എന്നു ജനങ്ങൾ പറയുന്നു. 

പറമ്പിലും മുറ്റത്തുമെല്ലാം കുടുംബ സഹിതമാണ് ഇപ്പോൾ ഇവയുടെ വിളയാട്ടം.  പാമ്പ്, തവള, പല്ലി, എലി തുടങ്ങിയ ചെറു ജീവികളെ പിടിച്ച് ഭക്ഷിക്കുന്ന കീരികൾ കോഴികളെയും താറാവിനെയുമൊക്കെ വളർത്തുന്ന കർകഷർക്ക് വലിയ ഭീഷണിയാണ് ഇപ്പോൾ  ഉണ്ടാക്കുന്നത്. 

കോഴികളെ പിടിച്ചു തിന്നുക എന്നത് സ്ഥിരം ശല്യമാണ്.  കഴിഞ്ഞ ദിവസം വട്ടക്കയത്ത് എലിയെ പിടിക്കാൻ വെച്ച കെണിയിൽ കീരി കുടുങ്ങിയിരുന്നു.

Advertisment