കറുകച്ചാലിൽ കേരള കോൺഗ്രസ്‌ എമ്മിന് നവ നേതൃത്വം

New Update
binoy cyriac

കറുകച്ചാൽ: കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മറ്റി ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എംഎൽഎയുടെ ഭവനത്തിൽ ചേർന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Advertisment

ബിനോയ് സിറിയക് കല്ലകടമ്പിൽ കരിപ്പോട്ട് (പ്രസിഡന്‍റ്), ജയപ്രകാശ് നാരായണ കുറുപ്പ് ചെറുമാക്കൽ (സെക്രട്ടറി), ജിമ്മി തോമസ് തുണ്ടിയിൽ (ട്രഷറർ), ബിനു സെബാസ്റ്യൻ (വൈസ് പ്രസിഡന്‍റ്), ബിജോയ് പാലാക്കുന്നേൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും മേഖല കോ-ഓർഡിനേറ്റർമാരായി വിജോ ചാക്കോ (കൂത്രപ്പള്ളി), ജോയൻ ജോസ് (പനയമ്പാല), റിജോ (ചമ്പക്കര) എന്നിവരെയും തെര‍‍ഞ്ഞെടുത്തു.

പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, പ്രവർത്തകരെ സജീവമായി ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ കമ്മറ്റി രൂപീകരിച്ചത്.

കറുകച്ചാൽ മണ്ഡലത്തിൽ പാർട്ടിയുടെ അടിത്തറ കൂടുതൽ വിപുലപ്പെടുത്തുവാനും കൂടുതൽ യുവജനങ്ങളെയും സ്ത്രീകളെയും ഉൾപ്പെടുത്തി സംഘടനയെ ശക്തിപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.

പാർട്ടിയുടെ പഴയ പ്രതാപവും യശസ്സും വീണ്ടെടുക്കുവാൻ പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ബിനോയ്‌ സിറിയക്ക് അറിയിച്ചു.

പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി നടത്തുന്ന എൽഡിഎഫ് മദ്ധ്യമേഖല ജാഥക്ക് ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 11 ന് പൊൻകുന്നത്ത് നൽകുന്ന സ്വീകരണയോഗത്തിൽ കറുകച്ചാലിൽ നിന്നും 2000 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.

പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഡോ. എൻ ജയരാജ്‌ എംഎൽഎ, പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് എ.എം മാത്യു ആനിത്തോട്ടം, സെക്രട്ടറി റെജി പോത്തൻ, യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡണ്ട്‌ ശ്രീകാന്ത് എസ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment