കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂളിന്റെ 26-ാം വാർഷികം, സിനിമ സീരിയൽ നടനും ഗായകനുമായ പ്രശാന്ത് കാഞ്ഞിരമറ്റം ഉദ്ഘാടനം ചെയ്തു

New Update
kattikkunnu school annual day

വൈയ്ക്കം: കാട്ടിക്കൂന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂൾ 26 -ാം വാർഷികം ആഘോഷിച്ചു. ഗായകനും സിനിമ സീരിയൽ നടനുമായ പ്രശാന്ത് കാഞ്ഞിരമറ്റം ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.  

Advertisment

ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എം ആനന്ദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ പ്രിൻസിപ്പൽ മായ ജഗൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് പ്രതിനിധി  ഉമാ മുരളി, രാധിക കൃഷ്ണൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. 

kattikkunnu school annual day-2

വിശിഷ്ടാതിഥി വൈക്കം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ  ദീപേഷ്, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ നേരിടേണ്ടിവരുന്ന മാരകമായ പാർശ്വഫലങ്ങളെ ഓർമ്മിപ്പിച്ച് സംസാരിച്ചു.  

റോട്ടറി കൊച്ചിൻ ടൈറ്റൻസ് പ്രസിഡൻ്റ് റൊട്ടേറിയൻ ക്യാപ്റ്റൻ രമേഷ് കൃഷ്ണ ഈ വർഷത്തെ സ്കൂൾ മാഗസിൻ "ദർപ്പണം" പ്രകാശനം ചെയ്തു. 

kattikkunnu school annual day-3

ലേക് മൗണ്ട് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രഷറർ പ്രൊഫസർ ടി ശാന്തകുമാരി, ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സണ്ണി, വാർഡ് മെമ്പർ റഷീദ് മങ്ങാടൻ, കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി സെക്രട്ടറി രാമചന്ദ്രൻ, പി ടി എ പ്രസിഡൻ്റ് പോൾസൺ സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 

റോട്ടറി കൊച്ചിൻ ടൈറ്റൻസ് സെക്രട്ടറി റൊട്ടേറിയൻ പ്രവീൺ വിശ്വനാഥൻ, പി ടി എ ട്രഷറർ പദ്മകുമാർ,  സോറോപ്റ്റി മിസ്റ്റ് ഇൻ്റർ നാഷണൽ കൊച്ചി പ്രതിനിധി മിനി മേനോൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. 

kattikkunnu school annual day-4

വിശിഷ്ടാതിഥികൾക്ക്, സ്കൂൾ മാനേജർ എം ആനന്ദ് ഉപഹാരം നൽകി ആദരിച്ചു. കലാമത്സരങ്ങളിൽ  വിജയികളായവർക്ക് വിശിഷ്ടാതിഥികൾ ചേർന്ന് സമ്മാനം നിർവ്വഹിച്ചു. കുട്ടികളുടെ ചെണ്ടമേളത്തിൻ്റെയും തെയ്യത്തിൻ്റെയും അരങ്ങേറ്റവും വേദിയിൽ നടന്നു. 

kattikkunnu school annual day-5

ലാസ്യ ഭാവങ്ങൾ വിരിയിച്ച സ്വാഗത നൃത്തവും, കുരുന്നുകളുടെ സംഘനൃത്തവും സംഘഗാനവും ഒപ്പനയും ദഫ് മുട്ടും കൈ കൊട്ടിക്കളിയും  
കരാട്ടേ പ്രദർശനവും സ്കേറ്റിങ്ങും മൂകാഭിനയവും  സ്കിറ്റും കൂടാതെ, അദ്ധ്യാപകരും, പി ടി എ അംഗങ്ങളും അവതരിപ്പിച്ച സംഘ നൃത്തവും സംഘ ഗാനവും കാണികൾക്ക് വിരുന്നായി.

Advertisment