കൂട്ടിക്കലിൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികൾ സഹപാഠിയുടെ മൂക്കിടിച്ചു പൊട്ടിച്ചു. മർദനത്തിൽ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരികയും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. നിലത്ത് തള്ളിയിട്ട ശേഷം തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്നു വിദ്യാർഥി

പ്രധാനാധ്യാപകൻ നിസാര വിഷയമെന്ന നിലയിലാണ് കാര്യങ്ങൾ പറഞ്ഞതെന്നും കുട്ടിയുടെ അമ്മ പറയുന്നു.

New Update
1001671748

കോട്ടയം: കൂട്ടിക്കലിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് വിദ്യാർഥിക്കു ക്രൂര മർദ്ദനം.

Advertisment

സഹപാഠികളുടെ മർദ്ദനമേറ്റ വിദ്യാർത്ഥിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെയാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് മറ്റൊരു വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

തള്ളിയിട്ട ശേഷം തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്നു വിദ്യാർഥി പറയുന്നു. കൈയ്യിലും മുട്ടിലുമെല്ലാം കുറേ പേർ ചവിട്ടി. ആരൊക്കെയാണ് ഇടിച്ചതെന്നു കാണാൻ പറ്റിയില്ല.

ആദ്യം അവർ ഇടിച്ചത് മൂക്കിനിട്ടാണ്. കുറേ രക്തം വന്നു. രാവിലെ പതിനൊന്നരയായപ്പോൾ അധ്യാപകർ വിളിച്ചു പെട്ടന്ന് വരണം, കുട്ടിക്ക് വയ്യ എന്നും പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു.

താൻ സ്കൂളിൽ ചെന്നപ്പോൾ രക്തം വന്നു കൊണ്ടിരിക്കുകയായിരുന്നു. പ്രധാനാധ്യാപകൻ നിസാര വിഷയമെന്ന നിലയിലാണ് കാര്യങ്ങൾ പറഞ്ഞതെന്നും കുട്ടിയുടെ അമ്മ പറയുന്നു.

പിന്നീട് മുണ്ടക്കയം ആശുപത്രിയിലാണ് ആദ്യം പോയത്. രണ്ട് അധ്യാപകരും കൂടെ വന്നു. അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു.

രണ്ടു മണിയോടെയാണ് മെഡിക്കൽ കോളജിൽ എത്തിയത്. ഡോക്ടർമാരുടെ സമരം കാരണം വൈകിട്ട് ആറു മണിയോടെയാണു ചികിത്സ കിട്ടിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

Advertisment