/sathyam/media/media_files/2026/02/24/1001682642-2026-02-24-12-30-36.jpg)
കോട്ടയം: എം.സി റോഡില്‍ എസ്.എച്ച് മൗണ്ടില്‍ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ ചായക്കട ഇടിച്ചു തകര്‍ത്തു.
വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. അപകടത്തില്‍ ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശിയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് രാവിലെ 10.30 ഓടെ എസ്.എച്ച് മൗണ്ടില്‍ പോപ്പുലര്‍ ഷോറൂമിന് എതിര്‍ വശത്തായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നും എത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം നഷ്ടമായി റോഡരികിലെ ചായക്കട ഇടിച്ചു തകര്‍ക്കുകയായിരുന്നു. ചായക്കട ഇടിച്ച ലോറി സമീപത്തെ മതിലും തകര്‍ത്താണു നിന്നത്.
ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായയത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ലോറി ഡ്രൈവറെ പുറത്തിറക്കി. തുടര്‍ന്ന്, ഇതുവഴി എത്തിയ ആംബുലന്‍സില്‍ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയി ലേയ്ക്കു മാറ്റി.
അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗത തടസവും ഉണ്ടായി.
കഴിഞ്ഞ ദിവസം എസ്.എച്ച് മൗണ്ട് ചവിട്ടുവരിയില്‍ നിയന്ത്രണം നഷ്ടമായ ജീപ്പ് റോഡരികിലെ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചു കയറി മുത്തശിയും അഞ്ചുവയസുകാരി ചെറുമകളും ഉള്‍പ്പടെ മൂന്നു പേര്‍ക്കു പരുക്കു പറ്റിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us