എരണ്ടകെട്ട് അസുഖം ഭേദമായി. പുതുപ്പള്ളി പള്ളിയിലും മണര്‍കാട് ദേവി ക്ഷേത്രത്തിലും ദര്‍ശനം നടത്തി പാമ്പാടി രാജന്‍. അസുഖം മാറാൻ ഉടമയുടെ നേര്‍ച്ചയായിരുന്നു

അസുഖം പെട്ടന്നു ഭേദമാകാന്‍ ആരാധകരും പ്രാര്‍ഥനയിലായിരുന്നു.

New Update
1001687310

കോട്ടയം: എരണ്ട കെട്ടു അസുഖം ഭേദമായി പുതുപ്പള്ളി പള്ളിയിലും മണര്‍കാട് ദേവി ക്ഷേത്രത്തിലും ദര്‍ശനം നടത്തി പാമ്പാടി രാജന്‍.

Advertisment

എരണ്ടകെട്ട് അസുഖം പിടിപെട്ടപ്പോള്‍ ഉടമകളുടെ നേര്‍ച്ചയായിരുന്നു അസുഖം ഭേദമായാല്‍ പുതുപ്പള്ളി പുണ്യാളന്റെ മുന്‍പിലും മണര്‍കാട് ദേവി ക്ഷേത്രത്തിലും എത്തിക്കാം എന്നത്.

കഴിഞ്ഞ ഒരു മാസമായി എരണ്ട കെട്ടു അസുഖ ബാധിതനായിരുന്നു പാമ്പാടി രാജന്‍. ആനപ്രേമികളുടെ പ്രിയ താരമാണു പാമ്പാടി രാജന്‍.

അസുഖം പെട്ടന്നു ഭേദമാകാന്‍ ആരാധകരും പ്രാര്‍ഥനയിലായിരുന്നു.

കഴിച്ച ഭക്ഷണം ദഹിക്കാതെ കുടലിന്റെ പ്രവര്‍ത്തനം നില്‍ക്കുന്നതു മൂലം ആനകള്‍ക്ക് ഉണ്ടാകുന്ന ഒരു രോഗമാണ് എരണ്ടകെട്ട്.

തെങ്ങിന്റെ ഓല,പനയോല ഇവയുടെ അമിത ഉപയോഗം ഈ രോഗത്തിന് ഒരു പ്രധാന കാരണമാണ്.

ഈര്‍ക്കില്‍ ഉള്‍പ്പടെയുള്ളവ ദഹിക്കുക എന്നതു വളരെ പ്രയാസമാണ്.

കൂടാതെ വ്യായാമ കുറവ് ,സമയത്തു ആവിശ്യത്തിനു ശുദ്ധമായ കൂടിവെള്ളം ലഭിക്കാതെ ഇരിക്കുക, കൂടാതെ തലപൊക്കല്‍ എന്നതു കാരണം ഒരേ നില്‍പ്പില്‍ ഒരുപാട് നേരം ആനകള്‍ ഒറ്റനില്‍പ്പ് നില്‍ക്കുന്നതും മൂലം ശ്വസിക്കാനും, ആവിശ്യത്തിന് ഓക്സിജന്‍ അവക്കു തലച്ചോറില്‍ എത്തി ക്കാന്‍ സാധിക്കുന്നില്ല. 

തന്‍മൂലം ശരീത്തിന്റെ എല്ലാ ഭാഗങ്ങുടെയും പ്രവര്‍ത്തനത്തെ അത് കാര്യമായി ബാധിക്കുന്നു. 

ഇത് മൂലം ദഹനം എന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം അവതാളത്തില്‍ ആകുകയും തന്മൂലം ആനകള്‍ പതിയെ ഈ രോഗത്തിന്റെ പിടിയില്‍ ആകുകയും ചെയ്യും

Advertisment