/sathyam/media/media_files/2026/02/26/1001687370-2026-02-26-09-17-55.jpg)
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ പങ്കെടുത്ത് ദലിത് ചിന്തകന്‍ സണ്ണി എം. കപിക്കാട്.
വൈക്കത്ത് സണ്ണി എം കപിക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വരുമോ എന്ന ആകാംഷക്കിടെയാണു പുതുയുഗ യാത്രയുടെ ഭാഗമായി കപിക്കാട് എത്തിയത്. വേദയിലിരിക്കാതെ സണ്ണി എം. കപിക്കാട് സദസിലാണ് ഇരുന്നത്.
ഇതു വിവാദമാക്കെരുതെന്നും താന്‍ ഇപ്പോള്‍ യു.ഡി.എഫിന്റെ ഭാഗമല്ല. അതുകൊണ്ടാണു വേദിയില്‍ ഇരുന്നതെന്നും സണ്ണി എം. കപിക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
വൈക്കത്തു തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു യു.ഡി.എഫ് തന്നത് ഒരു ഉറപ്പാണ്. അതില്‍ എന്തെങ്കലും മാറ്റം ഉള്ളതായി അറിയിച്ചിട്ടില്ല.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള ചര്‍ച്ച സജീവമായി യു.ഡി.എഫ് മുന്നോട്ടു പോയിട്ടുെണ്ടന്നാണു മനസിലാക്കു ന്നതെന്നും കപിക്കാട് പറഞ്ഞു.
വൈക്കത്ത് യു.ഡി.എഫ് സ്വതന്ത്രനായി സണ്ണി എം. കപിക്കാട് വരുമെന്ന് ഇതോടെ ഏറെക്കുറേ ഉറപ്പായി.
ഇതുസംബന്ധിച്ചു കോണ്‍ഗ്രസ് നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
ഇതിനിടെ യാത്രയില്‍ പങ്കെടുക്കാന്‍ തന്നെ ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും ബന്ധപ്പെട്ടിട്ടില്ലെന്നു സണ്ണി എം.കപിക്കാട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഞാന്‍ അങ്ങോട്ട് അപേക്ഷിച്ചിട്ടുമില്ല. അവര്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ അറിയിക്കുമല്ലോ.
ഇന്ന് അവര്‍ വിളിക്കുമോയെന്ന് അറിയില്ല. എങ്കിലും കൂടെയുള്ള പ്രവര്‍ത്തകരോട് യാത്രയില്‍ പങ്കെടുക്കണമെന്നു പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു സമ്മേളന വേദിയിലേക്കു ക്ഷണിച്ചാല്‍ പോകും.
ഇതു യു.ഡി.എഫ് നടത്തുന്ന പരിപാടിയാണ്. യു.ഡി.എഫിന്റെ നേതാക്കള്‍ തന്നെ വലിയൊരു നിരയുണ്ട്. എന്നെ ഒരു സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നു എന്നതിനപ്പുറം അമിത പ്രതീക്ഷയില്ല.
ക്ഷണിച്ചില്ലെങ്കില്‍ പരാതിയൊന്നുമില്ല. ക്ഷണിച്ചാല്‍ പോകും, ക്ഷണിച്ചില്ലെങ്കില്‍ പോകില്ലെന്നായിരുന്നു കപിക്കാടിന്റെ നിലപാട്. ഇതിനിടെ യു.ഡി.എഫ് നേതൃത്വം അദ്ദേഹത്തെ ബന്ധപ്പെട്ടു എന്ന സൂചനകളും പുറത്തേക്കു വരുന്നുണ്ട്.
തുടര്‍ച്ചയായി ഇടതുപക്ഷം ജയിക്കുന്ന വൈക്കം മണ്ഡലത്തില്‍ ദലിത് പിന്നാക്ക വോട്ടുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണു യു.ഡി.എഫ് സണ്ണി എം. കപിക്കാടിനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്.
1991നു ശേഷം യു.ഡി.എഫ് ഇതുവരെ വൈക്കം മണ്ഡലത്തില്‍ വിജയിച്ചിട്ടില്ല.
സിപിഐ നേതാവ് സി.കെ. ആശയാണു സിറ്റിങ് എം.എല്‍.എ. തുടര്‍ച്ചയായി രണ്ടു തവണയാണു സി.പി.ഐയുടെ പ്രതിനിധിയായി സി.കെ. ആശ വൈക്കത്തു നിന്നും നിയമസഭ യിലെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us