/sathyam/media/media_files/2026/02/26/go-green-project-2026-02-26-23-05-30.jpg)
വൈക്കം: പാഠ്യേതര വിഷയത്തിന് അപ്പുറത്ത്, സമൂഹത്തിലെ എല്ലാ മേഖലകളുമായി കുട്ടികളെ പരിചയപ്പെടുത്താനും അവരെ സമൂഹവുമായി ചേർത്ത് നിർത്തി സാമൂഹ്യ ആവാസ വ്യവസ്ഥയിലെ ചലനങ്ങളെ മനസ്സിലാക്കി കൊടുത്ത്, അവരെ സമൂഹത്തിലെ ഉത്തമ പൗരന്മാരാക്കാൻ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂൾ.
/filters:format(webp)/sathyam/media/media_files/2026/02/26/go-green-project-2-2026-02-26-23-05-50.jpg)
ഇത്തവണ പരിസ്ഥിതിക്ക് പ്രഥമ പരിഗണന കൊടുക്കുന്ന പദ്ധതിയ്ക്ക് കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂളില്‍ തുടക്കം കുറിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/26/go-green-project-3-2026-02-26-23-06-23.jpg)
പ്രകൃതിയിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്തി, പ്രകൃതിയെ സംരക്ഷിക്കാനും ജൈവ വൈവിധ്യം പുന:സ്ഥാപിക്കാനും പരിപാലിക്കാനുമായി അവരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ "ഗോ ഗ്രീൻ" പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
/filters:format(webp)/sathyam/media/media_files/2026/02/26/go-green-project-4-2026-02-26-23-06-43.jpg)
കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂളിന്റെയും റോട്ടറി കൊച്ചിൻ ടൈറ്റൻസിന്റെയും, സോറോപ്റ്റി മിസ്റ്റ് ഇൻറർനാഷണൽ കൊച്ചിയുടെയും സംയുക്ത സഹകരണത്തോടെ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
/filters:format(webp)/sathyam/media/media_files/2026/02/26/go-green-project-5-2026-02-26-23-07-02.jpg)
റോട്ടറി കൊച്ചിൻ ടൈറ്റൻസ് പ്രസിഡൻ്റ് റൊട്ടേറിയൻ ക്യാപ്റ്റൻ രമേഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റോട്ടറി കൊച്ചിൻ ടൈറ്റൻസ് സർവീസ് ചെയർ ഷാഹിൻ അലക്സ്, ലേക്ക് മൗണ്ട് പബ്ലിക് സ്കൂൾ ഇന്റർ ആക്ട് ക്ലബ്ബ് പ്രസിഡൻറ് കുമാരി ദേവികയ്ക്ക് വൃക്ഷത്തെ നൽകി "ഗോ ഗ്രീൻ" പദ്ധതി ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/02/26/go-green-project-6-2026-02-26-23-07-27.jpg)
സ്കൂൾ പ്രിൻസിപ്പൽ മായ ജഗനും, റൊട്ടേറിയൻ ക്യാപ്റ്റൻ രമേശ് കൃഷ്ണയും ചേർന്ന്, വിശിഷ്ടാതിഥിയും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും നിരവധി അവാർഡ് ജേതാവുമായ മനോജ് കുമാർ ഐ ബി യ്ക്ക് സ്കൂളിൻ്റെ സ്നേഹോപഹാരം സമ്മാനിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/26/go-green-project-9-2026-02-26-23-10-59.jpg)
റൊട്ടേറിയൻ റോജൻ മാത്യു, സീമ രമേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. വിശിഷ്ടാതിഥികളും, അദ്ധ്യാപകരും കുട്ടികളുംചേർന്ന് സ്കൂൾ ഹെർബൽ ഗാർഡനിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി.
/filters:format(webp)/sathyam/media/media_files/2026/02/26/go-green-project-8-2026-02-26-23-07-42.jpg)
ചടങ്ങിൽ, കുമാരി ദേവിക എംഡി സ്വാഗതവും, കുമാരി അനുശ്രീ പ്രസാദ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us