/sathyam/media/media_files/2026/02/27/untitled-2-3-2026-02-27-10-30-07.jpg)
കോട്ടയം: പുലിപ്പേടിയിൽ കൂട്ടിക്കൽ നിവാസികൾ. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഞർക്കാട് ഗുരുമന്ദിരം ഭാഗത്തേക്ക് പോകുന്ന റോഡിൽ പുലിയെ കണ്ടതായും പറയപ്പെടുന്നു.
ഒരാഴ്ച മുമ്പ് മേലേത്തടം ഭാഗത്ത് കേഴമാന്റെ അസ്ഥികൂടം കണ്ടിരുന്നു. ഇന്നലെ അതിൽ കൂടുതൽ പഴക്കമുള്ള പന്നിയുടെ തലയോട്ടിയും കണ്ടിരുന്നു. ഇവയെ പുലി പിടിച്ചതാകാമെന്ന നിഗമനത്തിലാണ് നാട്ടുകാർ.
കഴിഞ്ഞ ജനുവരിയിൽ മേലേത്തടം ഭാഗത്താണു പുലിയെയും മൂന്നു കുഞ്ഞുങ്ങളെയും തൊഴിലാളികള്‍ കണ്ടത്. വനംവകുപ്പു ജീവനക്കാര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
പുലിയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് നിരീക്ഷണ ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചെങ്കിലും ജനങ്ങൾ ആശങ്കയിലാണ്. നിരീക്ഷന്ന ക്യാമറകൾ അല്ല കൂടു സ്ഥാപിച്ചു പുലിയെ പിടിക്കണമെന്നു നാട്ടുകാർ പറയുന്നു.
വല്ല്യേന്ത ,മേലേത്തടം ,കൊടുങ്ങ , എന്നിവിടങ്ങളില്‍ ഉള്ള ജനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. കുട്ടികളെ തനിച്ചു പുറത്തു വിടാന്‍ പോലും സാധിക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു കൂട്ടിക്കല്‍-ഇളംകാട്-മ്ലാക്കരയില്‍ ചത്ത നിലയില്‍ പുലിയെ കണ്ടെത്തിയത്. പിന്നാലെ വളര്‍ന്നു വരുന്ന വന്യജീവി ആക്രമണങ്ങള്‍ മുന്‍ നിര്‍ത്തി ഈ വിഷയത്തില്‍ അടിയന്തിരമായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
എന്നാല്‍, നടപടികള്‍ ഒന്നും ഉണ്ടായില്ല. ഫോറസ്റ്റിന്റെ പരിശോധനകള്‍ ഉള്‍പ്പടെ നടത്തി വന്യ മൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നു ജനങ്ങള്‍ ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us