New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
കോട്ടയം: എംസി റോഡിൽ ചൂട്ടുവേലി മഠം ജങ്ങ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ പോലീസുകാരന് ഗുരുതര പരുക്ക്.
Advertisment
എരുമേലി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ വയലാ ഇലയ്ക്കാട് സ്വദേശി കെ. ആർ. അജേഷിനാണ് (40 ) പരുക്കേറ്റത്.
അജേഷ് കോട്ടയം മെഡിക്കൽ കോളജിൽ വെൻ്റിലേറ്ററിലാണ്. ഞായറാഴ്ച പുലർച്ചെ 12-നാണ് അപകടം. കോട്ടയത്തക്ക് വരികയായിരുന്നു അജേഷ് - മാനന്തവാടിക്കുള്ള കെ.എസ്എടി സി മിന്നൽ ബസാണ് ഇടിച്ചത്.
സ്കൂട്ടർ ബസിനടിയിലേക്ക് കയറിപ്പായി. അപകടത്തിൽ അജേഷിൻ്റെ കാലൊടിഞ്ഞു. തലയ്ക്കും പരുക്കുണ്ട്. മഠം ജംഗ്ഷന് സമീപത്തെ വളവിലാണ് അപകടമുണ്ടായത‌്. ഗാഡിനഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us