/sathyam/media/media_files/2026/03/02/untitled-2026-03-02-11-11-11.jpg)
കോട്ടയം: കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചു മരിച്ച വയല സ്വദേശി സി.പി.ഒ കെ.ആര്‍ അജീഷിന്റെ സംസ്‌കാരം ഇന്ന്. സംസ്‌കാര ചടങ്ങുകള്‍ പോലിസ് ക്ലബ്ബിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് 5 മണിക്ക് വയലായിലുള്ള വീട്ടില്‍ വെച്ച് നടക്കും.
അജീഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും ബന്ധുക്കളും. ഫെബ്രുവരി 28 ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം.
കോട്ടയത്തു നിന്നും സുല്‍ത്താന്‍ ബത്തേരിയിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് എതിര്‍ ദിശയില്‍ നിന്നും എത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹം റോഡില്‍ തെറിച്ചു വീണു. നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ ഞായറാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us