ആശയ സ്വരൂപീകരണത്തിനായി ജോസ് കെ മാണിയുടെ പങ്കാളിത്തത്തോടെ ട്രേഡേഴ്സ് മീറ്റ് പാലായിൽ നടന്നു

New Update
traders meet

പാലാ: പാലായുടെ വികസന സ്വപ്നങ്ങൾ പങ്കുവച്ച് വ്യാപാരികൾ ജോസ് കെ മാണിയോടൊപ്പം ഒരു ദിനം.

Advertisment

പാലാ പട്ടണത്തിൻ്റെ ഭാവിയിലേയ്ക്ക് വ്യാപാരികളിൽ നിന്നും വികസന ക്ഷേമ കാര്യങ്ങളിൽ ഉൾപ്പെടെ പാലായുടെ സമസ്ത മേഖലയിലെയും അഭിപ്രായ ശേഖരണത്തിനും അത് സംബന്ധിച്ച ചർച്ചകൾക്കും വേണ്ടിയാണ് പാലായിലെ വ്യാപാരികളെ പങ്കെടുപ്പിച്ചുകൊണ്ട് ട്രേഡേഴ്സ് മീറ്റ് സംഘടിപ്പിച്ചത്. 

ശനിയാഴ്ച രാത്രിയായിരുന്നു ട്രേഡേഴ്സ് മീറ്റ് നടന്നത്. പരിപാടിയിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഒട്ടേറെ വ്യാപാരികൾ പങ്കെടുത്തു. 

പാലായിലെ വെള്ളപ്പൊക്കം, പാർക്കിം​ഗ്, ട്രാഫിക്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ചകൾ ഉണ്ടായി. കെ എം മാണി തുടങ്ങിവെച്ച നിരവധി ബൃഹത്തായ പദ്ധതികൾ ഏഴ് വർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ് ഇവ പുനരാരംഭിക്കുന്നതിനും പൂർത്തീകരിക്കേണ്ടതുമായ ആവശ്യം ഉണർന്നു.

വലവൂരിൽ ഇൻഫോ പാർക്ക് കൂടി വരുന്നതോടെ ഒട്ടേറെ ഐറ്റി കമ്പനികളും സ്റ്റാർട്ടപ്പുകളും പാലായിലും നിറയും. വലവൂരും പാലായും ടൗൺഷിപ്പായി മാറുകയാണ്. 

പാലായുടെ വികസനത്തിന് പാലായ്ക്ക് പുറത്തുനിന്നും കൂടുതൽ ആളുകളെത്തണം, വ്യാപാരി സംഘടനയുടെ നേതൃത്വത്തിൽ പാലാ ജൂബിലിയോടനുബന്ധിച്ച് നടക്കാറുള്ള ഫുഡ്ഫെസ്റ്റുകൾ ഏറെ അർത്ഥവത്താണെന്നും അതുപോലെ കുറേക്കൂടി വിപുലമായി വ്യാപാരികൾക്കും പാലാ പട്ടണത്തിനും ഊർജ്ജം പകരുന്നതിനായി വർഷം തോറുമോ രണ്ട് വർഷം കൂടുമ്പോഴോ സംഘടിപ്പിക്കപ്പെടുന്ന ആഴ്ചകൾ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലുകൾ നടപ്പാക്കാൻ കഴിയണമെന്നും ജോസ് കെ മാണി പറഞ്ഞു. 

ആർക്കും ഉപകാരമുണ്ടാവില്ലെന്ന് ചിലർ പ്രചരിപ്പിച്ച വലവൂർ ട്രിപ്പിൾ ഐ റ്റി യിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇന്ന് പാലായിലെ വ്യാപാര സ്ഥാപനങ്ങളിൽ പോലും നിത്യ സന്ദർശകരാണെന്ന് വ്യാപാരികൾ പറഞ്ഞു. 

വലവൂർ ഭാ​ഗത്തു മാത്രമായി വികസനം വ്യാപിക്കാതെ പാലാ പട്ടണത്തിന്റെ എല്ലാ ഭാ​ഗത്തേക്കും വലിയ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്നും വ്യാപാരികൾ പ്രതീക്ഷ പങ്കുവച്ചു. 

മൂന്ന് മണിക്കൂറിലേറെ സമയമാണ് ജോസ് കെ മാണിയും ട്രേഡേഴ്സ് മീറ്റിൽ പങ്കെടുത്തവരും ആശയങ്ങളും ആവലാതികളും കേട്ടും അറിഞ്ഞും പറഞ്ഞും ചിലവഴിച്ചത്. ഏതൊരു പൊതു പ്രവർത്തകനും പ്രവർത്തന മേഖലയിൽ ഊർജം നൽകുന്ന മുഹൂർത്തങ്ങളാണ് കടന്നു പോയത്. 

ഒരു ലക്ഷ്യത്തിനു വേണ്ടി പോർ കളത്തിൽ നിൽക്കുമ്പോൾമറ്റുള്ളവരിൽ  നിന്നും ഒരു പടി കൂടി കടന്ന് സമൂഹത്തിലെ ഓരോ വിഭാ​ഗം ജനങ്ങളെയും പ്രത്യേകമായി കേട്ട് പരി​ഗണിക്കുന്ന ജോസ് കെ മാണിയുടെ ആത്മാർത്ഥമായ ഇത്തരം പ്രവർത്തനങ്ങൾ ലക്ഷ്യം കാണാൻ സാധ്യതയേറെയാണ്.

Advertisment