/sathyam/media/media_files/2026/03/06/ettumanur-municipality-2026-03-06-13-34-06.jpg)
ഏറ്റുമാനൂര്‍: ഏറ്റുമാനൂരിനെ ഭക്ഷ്യസുരക്ഷാ നഗരമായി പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ ടോമി കുരുവിളയാണ് പ്രഖ്യാപനം നിര്‍വഹിച്ചത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ ഏറ്റുമാനൂര്‍ നഗരത്തെ തെരഞ്ഞെടുത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി നഗര പരിധിയിലെ ഭക്ഷ്യ ഉല്‍പ്പാദന,വിതരണ,സംസ്‌ക്കരണ യൂണിറ്റുകള്‍ക്കുമായി ലൈസന്‍സ/രജിസ്ട്രേഷന്‍ മേള നടത്തി.
ആശാ പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും റസിഡന്റസ് അസോസിയേഷനുകള്‍ക്കും ഭക്ഷ്യ മേഖലയെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ബേക്കറികള്‍, റസ്റ്റോറന്റുകള്‍, മറ്റ് ചെറുകിട സംരംഭകര്‍ എന്നിവര്‍ക്കായി ക്ലാസ്സുകള്‍ നടത്തി.
നഗരസഭയിലെ തെരഞ്ഞെടുത്ത അഞ്ചു സ്‌കൂളുകള്‍ക്ക് ഷുഗര്‍ ബോര്‍ഡ് ആന്‍ഡ് ഓയില്‍ ബോര്‍ഡ് കൈമാറുകയും മറ്റു രണ്ടു സ്‌കൂളുകളില്‍ ഫുഡ് സേഫ്റ്റി ക്ലബ്ബുകള്‍ രൂപീകരിച്ച് ഭക്ഷ്യ സുരക്ഷാ ഓഫിസറുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us