Advertisment

കുറിച്ചിത്താനം പൂത്തൃക്കോവിൽ ഉത്സവത്തോടനുബന്ധിച്ചുള്ള അന്നദാന പുര ഒരുങ്ങി

New Update
kurichithanam annadanam

കുറിച്ചിത്താനം: പൂത്തൃക്കോവിൽ തിരുവുത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും നടക്കുന്ന അന്നദാനം ഒരുക്കുന്നതിനുള്ള അടുക്കളയുടെ ഉദ്ഘാടനംക്ഷേത്രം മേൽശാന്തി പൊതിയിൽ മന പ്രദീപ് നമ്പൂതിരി നിർവഹിച്ചു. 

ഫുഡ് കമ്മിറ്റി കൺവീനർ രാമചന്ദ്രൻ നായർ, അംഗങ്ങളായ ജയൻ പി.പി, ദിപുകുമാർ, പ്രസീത്, ഷൈമോൻ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം പ്രതിനിധികൾ, ഉസവക്കമ്മിറ്റി ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ എന്നിവരോടൊപ്പം നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Advertisment