മരങ്ങാട്ടുപിള്ളി: മദ്ധ്യകേരള ഫാർമാർ പ്രൊഡ്യൂസർ കമ്പനിയും (എംഎഫ്‌സി) ഗ്രീൻ വേൾഡ് ഫൗണ്ടേഷനും ചേർന്ന് പ്ലാവ് കർഷകരിൽ നിന്നും ഇടിച്ചക്ക ശേഖരിക്കുന്നു. ഒരു കിലോയ്ക്കും രണ്ട് കിലോയ്ക്കും ഇടയ്ക്ക് തൂക്കം വരുന്ന സൈസൊത്ത, കേടില്ലാത്ത, ചതയാത്ത ഇടിച്ചക്കയാണ് സംഭരിക്കുന്നത്.
കിലോയ്ക്ക് 15 രൂപ നിരക്കിലാണ് വാങ്ങുന്നത്. വില അതാത് ദിവസത്തെ മാർക്കറ്റിനെ ആശ്രയിച്ച് ആയിരിക്കും. ആഴ്ച്ചയിൽ തിങ്കളാഴ്ചയും, വ്യാഴാഴ്ചയും രാവിലെ 10 മണി മുതൽ 4 മണിവരെ ലേബർ ഇന്ത്യ ഗ്രീൻ ഗാർഡൻ ആശ്രമത്തിൽ സ്വീകരിക്കുന്നതാണ്.
താല്പര്യമുള്ളവർ ഈ നമ്പരുകളില്‍ വിളിച്ച് ബുക്ക് ചെയ്യുക: 9961400966, 9447869636, 9744378208.