Advertisment

മുളക്കുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ കുട്ടികളിൽ 2022-23 വർഷത്തെ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഫുള്‍ എ പ്ലസ് നേടിയവര്‍ക്കായുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു

New Update
application invited

പെരുവ: മുളക്കുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ കുട്ടികളിൽ 2022- 23 വർഷത്തെ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ജനറൽ വിഭാഗത്തിലും ഉന്നത വിജയം നേടിയ എസ്‌സി, എസ്‌ടി വിഭാഗത്തിലും ഉള്ള കുട്ടികൾക്ക് ബാങ്കിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ച് വിതരണം ചെയ്തുവരുന്ന ക്യാഷ് അവാർഡിനും മെമെന്റോക്കും ഉള്ള അപേക്ഷ ഡിസംബർ 6 ന് വൈകുന്നേരം5 ന് മുൻപായി സെക്രട്ടറിക്ക് ലഭിച്ചിരിക്കേണ്ടതാണ്. 

അപേക്ഷകൾ വെള്ള പേപ്പറിൽ അറ്റസ്റ്റ് ചെയ്ത മാർക്ക്‌ ലിസ്റ്റ്, പാസ്പോർട്ട്‌ സൈസ് ഫോട്ടോ എന്നിവയൊപ്പം മാതാവിന്റെയോ പിതാവിന്റെയൊ മെമ്പർ നമ്പർ സഹിതം സമർപ്പിക്കണമെന്ന് പ്രസിഡൻ്റ് ബാബു ജോൺ അറിയിച്ചു.

Advertisment