പിസി ജോര്‍ജ് പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആകാന്‍ സാധ്യത ? ബിജെപി നീക്കം ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വച്ച്. ഇടതു മുന്നണി തോമസ് ഐസക്കിനേയും പരിഗണിക്കുന്നതായി സൂചന !

ബിജെപി പിന്തുണയോടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതിന് താല്‍പര്യം അറിയിച്ച് ജോര്‍ജ് ബിജെപി നേതൃത്വത്തെ സമീപിച്ചിരുന്നു. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് പത്തനംതിട്ടയില്‍ ജോര്‍ജിനെ പരിഗണിക്കുന്നതില്‍ താല്‍പര്യവുമുണ്ട്. 

New Update
pc george k surendran

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷ നേതാവ് പിസി ജോര്‍ജ് എക്സ് എംഎല്‍എ പത്തനംതിട്ട മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആയേക്കും. 

Advertisment

ബിജെപി പിന്തുണയോടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതിന് താല്‍പര്യം അറിയിച്ച് ജോര്‍ജ് ബിജെപി നേതൃത്വത്തെ സമീപിച്ചിരുന്നു. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് പത്തനംതിട്ടയില്‍ ജോര്‍ജിനെ പരിഗണിക്കുന്നതില്‍ താല്‍പര്യവുമുണ്ട്. 


ഇക്കാര്യത്തില്‍ എന്‍ഡിഎ നേതൃത്വത്തിലും ഏകദേശ ധാരണ ആയിട്ടുള്ളതായാണ് സൂചന. പത്തനംതിട്ടയില്‍ ജോര്‍ജിനെ മല്‍സരിപ്പിച്ചാല്‍ ക്രൈസ്തവ വിഭാഗത്തിന്‍റെ പിന്തുണ നേടാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 


2016 -ല്‍ എസ്‌ഡിപിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ഇരു മുന്നണികളെയും തോല്‍പിച്ച് വന്‍ വിജയം നേടിയ ചരിത്രം ജോര്‍ജിനുണ്ട്. 

എസ്‌ഡിപിഐയുമായി പിണങ്ങിയതോടെയാണ് അതുവരെ എതിര്‍ത്തിരുന്ന ക്രൈസ്തവ വിഭാഗവുമായി ജോര്‍ജ് അടുക്കുന്നത്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ചില തീവ്ര നിലപാടുകാര്‍ ജോര്‍ജിനെ അനുകൂലിക്കുന്ന വിഭാഗമാണ്. 

സംസ്ഥാനത്ത് യുഡിഎഫും എല്‍ഡ‍ിഎഫും വര്‍ഷങ്ങളായി ജോര്‍ജിനെ മുന്നണിയില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. നിലപാടുകളില്‍ സ്ഥിരതയില്ലെന്നതാണ് ജോര്‍ജിനെതിരെയുള്ള ഈ മുന്നണികളുടെ ആക്ഷേപം. 

എന്നിട്ടും 2016 -ല്‍ ഇരു മുന്നണികളെയും വെല്ലുവിളിച്ച് ജോര്‍ജ് എസ്‌ഡിപിഐ പിന്തുണയോടെ പൂഞ്ഞാറില്‍ വിജയിച്ചിരുന്നു. ബിജെപി സംസ്ഥാനത്തെ എ ഗ്രേഡ് മണ്ഡലങ്ങളുടെ ലിസ്റ്റില്‍ പരിഗണിക്കുന്നതാണ് പത്തനംതിട്ട. 


പിസി ജോര്‍ജിനെ മല്‍സരിപ്പിച്ചാല്‍ ബിജെപി - ബിഡിജെഎസ് വോട്ടുകള്‍ക്കൊപ്പം ക്രൈസ്തവ വോട്ടുകള്‍ കൂടി സമാഹരിച്ചാല്‍ പത്തനംതിട്ട പിടിക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ. 


thomas issa

യുഡിഎഫില്‍ സിറ്റിംങ്ങ് എംപി ആന്‍റോ ആന്‍റണിതന്നെ ഇവിടെ വീണ്ടും മല്‍സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇടതുമുന്നണി മുന്‍ മന്ത്രി തോമസ് ഐസക്കിനെ ഇവിടെ പരിഗണിക്കുന്നതായി സൂചനയുണ്ട്. 

ഐസക്കില്ലെങ്കില്‍ മുന്‍ റാന്നി എംഎല്‍എ രാജു എബ്രാഹത്തിനായിരിക്കും സാധ്യത. അതേസമയം കേരള കോണ്‍ഗ്രസ് - എം പത്തനംതിട്ട ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭാ മണ്ഡലത്തിലെ മൂന്ന് മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസ് - എം പ്രതിനിധികളാണ് എംഎല്‍എമാര്‍.   

Advertisment