Advertisment

നവകേരള സദസ്സിന്റെ പേരിൽ നികുതിപ്പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു - സജി മഞ്ഞക്കടമ്പിൽ

New Update
congress meeting ettumanur

ഏറ്റുമാനൂർ: നവകേരള സദസ്സിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് മന്ത്രിമാർ നടത്തുന്ന സർക്കാരിന്റെ അഴിമതിയും വിലക്കയറ്റവും മൂടിവെയ്ക്കാൻ സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ച് പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണ് നടക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. യുഡിഎഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

നവ കേരള സദസ്സിലെ പൊള്ളത്തരങ്ങളും കഴിഞ്ഞ ഏഴ് വർഷമായി കേരളം ഭരിച്ചു മുടിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ അഴിമതിയും ദുർഭരണവും വിലക്കയറ്റവും തുറന്നുകാട്ടുവാനും യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന കുറ്റവിചാരണ സദസ്സിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഡിസംബർ 2-ാം തീയതി 4 പിഎമ്മിന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡ് മൈതാനത്ത് നടത്തുവാനും യോഗം തീരുമാനിച്ചു. 

കുറ്റ വിചാരണ സദസ് കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കുറ്റ വിചാരണ സദസ്സിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം കമ്മിറ്റിയും രൂപീകരിച്ചു. 

പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം കമ്മിറ്റിയുടെയും നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും സഹകരണ ബാങ്ക് ബോർഡ് മെമ്പർമാരുടെയും പ്രത്യേക യോഗം നവംബർ 24 വെള്ളി 4 മണിക്ക് അതിരമ്പുഴയിൽ ചേരനും യോഗം തീരുമാനിച്ചു. 

കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജെറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡണ്ട് ടോമി വേദഗിരി, ജെഎസ്എസ് ജില്ലാ പ്രസിഡണ്ട് പ്രമോദ് ഒറ്റക്കണ്ടം, കേരള കോൺഗ്രസ് ഏറ്റുമനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം, കോൺഗ്രസ് അതിരമ്പുഴ ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം, ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്, ജി.ഗോപകുമാർ, പി.വി. മൈക്കിൾ, ജയിസൺ ജോസഫ്, കെ.ജി.ഹരിദാസ്,  സിബി ചിറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment