പാലായിൽ സ്കൂട്ടർ യാത്രക്കാരനെ തള്ളി വീഴ്ത്തി സ്കൂട്ടറും സ്വർണ്ണ മാലയും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

New Update
crime vallichira

പാലാ: വള്ളിച്ചിറ സ്വദേശിയുടെ സ്കൂട്ടറും ഇയാളുടെ കഴുത്തിൽ കിടന്നിരുന്ന മാലയും തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ വെള്ളിയേപ്പള്ളി ഇടയാറ്റ് ഭാഗത്ത് പുതുശ്ശേരി വീട്ടിൽ ദിലീപ് വിജയൻ (38) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

ഇയാൾ ഇരുപതാം തീയതി പാലാ പുത്തൻപള്ളിക്കുന്ന് ഭാഗത്ത് വെച്ച് വള്ളിച്ചിറ സ്വദേശിയെ സ്കൂട്ടറിൽ നിന്ന് തള്ളി താഴെ ഇട്ടതിനുശേഷം സ്കൂട്ടറും അയാളുടെ കഴുത്തിൽ കിടന്നിരുന്ന മാലയും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. 

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. 

പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ. സി.പി.ഓ മാരായ ശ്രീജേഷ് കുമാർ, സിനോജ്, അഭിലാഷ് എം.എസ്, അനൂപ് സി.ജി, ജിജോമോൻ, അജയകുമാർ, ജസ്റ്റിൻ ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

ഇയാൾ പാലാ, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Advertisment