ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറുടെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും

New Update
chittar st. george church pala

ചിറ്റാര്‍: ചിറ്റാര്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറുടെ തിരുനാളിന് ഡിസംബര്‍ 1 വെള്ളിയാഴ്ച കൊടിയേറും. മൂന്നിനാണ് പ്രധാന തിരുനാള്‍. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കൊടിയേറ്റ്. വികാരി ഫാ. സ്‌കറിയ മോടിയിലിന്‍റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം. 

Advertisment

രണ്ടിനു വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജോസഫ് കുറുപ്പശേരില്‍. തുടര്‍ന്ന് ജപമാല പ്രദക്ഷിണം, പ്രസുദേന്തി തെരഞ്ഞെടുപ്പ്, നേര്‍ച്ചപായസ വിതരണം.

പ്രധാന തിരുനാള്‍ ദിനമായ മൂന്നിനു രാവിലെ 6.45ന് തിരുസ്വരൂപ പ്രതിഷ്ഠ, ഏഴിനു വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് തിരുനാള്‍ റാസ. ഫാ. ജോസഫ് നരിതൂക്കില്‍, ഫാ.ജോസഫ് അരഞ്ഞാണിപുത്തന്‍പുര, ഫാ. ജോസഫ് താഴത്തുവരിക്കയില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഫാ. മാത്യു ചേന്നാട്ട് സന്ദേശം നല്‍കും.

ആറിന് ചിറ്റാര്‍ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. പ്രസംഗം ഫാ. കുര്യാക്കോസ് വട്ടമുകളേല്‍. എട്ടിന് പള്ളിയിലേക്ക് പ്രദക്ഷിണം. തുടര്‍ന്ന് സമാപനാശിര്‍വാദം, സ്‌നേഹവിരുന്ന്.

തിരുനാള്‍ പരിപാടികള്‍ക്ക് വികാരി ഫാ. സ്‌കറിയ മോടിയില്‍, കൈക്കാരന്‍മാരായ ബാബു കുര്യത്ത്, തങ്കച്ചന്‍ ഇടച്ചേരിപറമ്പില്‍, ബിനു പുലിയുറുമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Advertisment