കോട്ടയം ജില്ലയിൽ വേനൽ മഴ ശക്തമാകുന്നു,കരുതിയിരിക്കണം അപ്രതീക്ഷിതമായി എത്തുന്ന മിന്നലിനെ. ഒരു മാസത്തിനിടെ  മിന്നലേറ്റു മരിച്ചത് രണ്ടു പേർ

New Update
rrain UntitledD45454.jpg

കോട്ടയം: ജില്ലയിൽ വേനൽ മഴ ശക്തമാകുന്നു, കരുതിയിരിക്കണം അപ്രതീക്ഷിതമായി എത്തുന്ന മിന്നലിനെ. ജില്ലയിൽ കഴിഞ്ഞ  ഒരു മാസത്തിനിടെ രണ്ടു പേരാണ് മിന്നലേറ്റു മരിച്ചത്. നിരവധി പേർക്കു മിന്നലേറ്റു പരുക്കേൾക്കുകയും ചെയ്തിരുന്നു. കറുകച്ചാൽ സ്വദേശി ബിനോ മാത്യു, പത്തനാട് പുതുവാക്കുന്നേൽ മണികണ്ഠൻ എന്നിവാരണ്  മിന്നലേറ്റു മരിച്ചത്.

Advertisment

കഴിഞ്ഞമാസം പകുതിയോടെ മഴ ഇല്ലാതെ ഉണ്ടായ മിന്നലിൽ മുണ്ടക്കയം വണ്ടൻപതാലിൽ തെങ്ങ് നിന്നു  കത്തിയതായിരുന്നു ആദ്യ സംഭവം. പിന്നീടുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷമുള്ള സമയങ്ങളിൽ മിന്നൽ പലയിടത്തും നാശം വിതച്ചു. എരുമേലിയിൽ വീടുകൾക്കും ഇലട്രോണിക് ഉപകരങ്ങൾക്കും കേടുപാടു സംഭവിച്ചിരുന്നു. ഏപ്രിൽ 24ന് നെടുംകുന്നത്ത് മിന്നലിലാണു മണികണ്ഠൻ മരിച്ചത്. മണികണ്ഠനൊപ്പം  പെയിന്റിങ് ജോലി ചെയ്തിരുന്ന 3 പേർക്ക് മിന്നലേറ്റു പരുക്കേൽക്കുകയും ചെയ്തിരുന്നു. മെയ് ഒൻപതിന് ഈരാറ്റുപേട്ട ഇടമറുകിൽ ടാറിങ് ജോലി ചെയ്തിരുന്ന ബിനോ മാത്യുവിന്റെ ജീവനും മിന്നൽ കവർന്നു. 

ഇതേ ദിവസം തന്നെ പാലാ ടൗണിലുള്ള വീടിനു മിന്നലിൽ  നാശമുണ്ടായി. കഴിഞ്ഞ വർഷവും മുണ്ടക്കയം പുലിക്കുന്ന് ഭദ്രാമഠം ഭാഗത്ത് ബന്ധുക്കളായ 2 പേർ മിന്നലേറ്റ് മരിച്ചിരുന്നു. വേനൽമഴയ്ക്ക് ഒപ്പമെത്തിയ മിന്നൽ ദുരന്തം വിതയ്ക്കുമ്പോൾ അതീവ ജാഗ്രതാ നിർദേശമാണ് അധികൃതർ നൽകുന്നത്. കോട്ടയവും ഇടുക്കിയും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മിന്നൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ കോട്ടയം, ഇടുക്കി ജില്ലകളാണ്.  


ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ


0 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

0 ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

0 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള  സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

0 ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

0  അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

0 ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

 

 

 

Advertisment