പ്രതീക്ഷിച്ച പോലെ ഈഴവ വോട്ടുകള്‍ പെട്ടിയില്‍ വീണില്ല, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികള്‍ എല്ലാവരും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോട്ടയത്ത് വന്‍ മുന്നേറ്റം ലക്ഷ്യമിട്ട തുഷാര്‍ വെള്ളാപ്പള്ളിക്കു കാലിടറുന്നു. മാവേലിക്കരയിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി ബൈജു കലാശാല.

New Update
050dbfac-e454-4a3c-88fb-15908852b1d6.jpeg

കോട്ടയം: സംസ്ഥാനത്ത് ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ഡി.ജെ.എസഫ് നടത്തിയ നീക്കങ്ങള്‍ പാളി. കോട്ടയത്തടക്കം പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബി.ഡി.ജെ.എസിന് സാധിച്ചില്ല.  കോട്ടയം, മാവേലിക്കര, ഇടുക്കി, ചാലക്കുടി എന്നിവടങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുന്നത്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് അടുക്കുമ്പോള്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

Advertisment

കോട്ടയ്ത്ത് രണ്ടു ലക്ഷം വോട്ടുകള്‍ ലക്ഷ്യമിട്ട തുഷാര്‍ വെള്ളാപ്പള്ളിക്കു ആദ്യ ഏഴു റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 66718 വോട്ടുകളാണ് ലഭിച്ചത്. മാവേലിക്കരയില്‍ മാത്രമാണ് അല്‍പ്പം മെച്ചപ്പെട്ട വോട്ട് ലഭിച്ചിട്ടുള്ളത്.  

83,385 വോട്ടുകള്‍ ബൈജു കലാശാലയ്ക്കു നേടാന്‍ കഴിഞ്ഞു. മണ്ഡലത്തിലെ ഇടതു വോട്ടുകളില്‍ ഒരു വിഭാഗം ബി.ഡി.ജെ.എസിന് വോട്ടു ചെയ്തു എന്ന സൂചനയാണ് പുറത്തുവരുന്നത്. മണ്ഡലത്തില്‍ ലീഡ് ചെയ്യുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി  കൊടിക്കുന്നില്‍ സുരേഷിന് 5953 വോട്ടുകളുടെ ലീഡ് മാത്രാണുള്ളത്. തൊട്ടു പിന്നാലെ 203176 വോട്ടുകളുമായി എല്‍.ഡി.എഫിന്റെ സി.എ അരുണ്‍കുമാറാണ് രണ്ടാമാത്. ഇനി എണ്ണാനുള്ള ബൂത്തുകളില്‍ ബൈജു കൂടുതൽ വോട്ട് പിടിച്ചാല്‍ തിരിച്ചുവരവ് ലക്ഷ്യമിടുന്ന എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്നുറപ്പാണ്.

മണ്ഡലത്തിലെ  ഈഴവ വോട്ടുകള്‍  പരമ്പരാഗതമായി ഇടതുപക്ഷിത്തിനാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇതു എസ്.എന്‍.ഡി.പി യൂണിയന്‍ നേതാക്കളെ ഇറക്കിയുള്ള വീട് കയറിയുള്ള പ്രചാരണം നടത്തി ബി.ഡി.ജെ.എസ് തങ്ങളുടെ വോട്ടാക്കി മാറ്റുകയായിരുന്നു. ഇതേ തന്ത്രം തുഷാര്‍ കോട്ടയത്തു പയറ്റിയെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന സൂചനയാണ് വോട്ട് കണക്കുകള്‍ നല്‍കുന്നത്. ചാലക്കുടിയില്‍ കെ.എ ഉണ്ണികൃഷ്ണന്‍ ഇടുക്കിയില്‍, സംഗീത വിശ്വനാഥന്‍ എന്നവരുടെ വോട്ട് നാൽപ്പതിനായിരം കടന്നു. 

Advertisment