/sathyam/media/media_files/QkFGpJhJ697r4i1kkl5b.jpg)
പാലാ: ലയൺസ് ക്ലബ് ഇന്റർനാഷണൽ 318ബിയുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലോക എയ്ഡ്‌സ് ദിനമായ ഇന്ന് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും, അൽഫോൻസാ കോളജ് എൻ എസ് എസ് യൂണിറ്റിന്റെയും, സൂവോളജി ഡിപ്പാർട്ട്മെന്റിന്റെയും നേത്രത്വത്തിൽ എയ്ഡ്‌സ് ബോധവത്കരണ സെമിനാർ നടത്തി.
പ്രോഗ്രാമിന്റെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ റെവ: ഡോക്ടർ ഷാജി ജോണിന്റെ അധ്യക്ഷതയിൽ ആലപ്പുഴ മെഡിക്കൽ കോളജ് മുൻ പ്രഫസറും ത്വക്ക് രോഗ വിദഗദ്ധനുമായ ഡോക്ടർ ജേക്കബ് തോമസ് എംഡി, ഡിഡി നിർവഹിച്ചു.
/sathyam/media/media_files/YkIDPqCkx0oYGpTix2Uo.jpg)
ലയൺസ് ഡിസ്ട്രിക്ട് 318ബി ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭക്ഷണവും, അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് അരുൺ കുളംമ്പള്ളിൽ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
പ്രോഗ്രാമുകൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ സിമിമോൾ സെബാസ്റ്റ്യൻ, സിസ്റ്റർ ജയ്മി എബ്രഹാം, സുവോളജി ഡിപ്പാർട്മെന്റ് മേധാവി ഡോക്ടർ സിനി സൂസൻ ആന്റണിയും എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്ററായ ലീനു കെ ജോസും നേത്രത്വം നൽകി. പ്രോഗ്രാമിൽ മുന്നൂറിലധികം കുട്ടികൾ പങ്കെടുക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us