കേരളത്തിൽ ഭരണത്തുടർച്ച വേണം, സർക്കാരിനെയും നവകേരള സദസിനെയും അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
2e949d87-c873-40d4-869b-0f6af72d6a61.jpeg

കോട്ടയം: എൽഡിഎഫ് സർക്കാരിനെയും നവകേരള സദസിനെയും അഭിനന്ദിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നവകേരള സദസ് ഗംഭീര വിജയമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യാത്രയെ ഇകഴ്ത്താൻ വലിയ ശ്രമം നടന്നെങ്കിലും അതെല്ലാം പാളിയെന്നും കേരളത്തിൽ ഇനിയും ഭരണത്തുടർച്ചയുണ്ടാകണമെന്നും നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ സംസാരിക്കുന്നതിനിടെ വെള്ളാപ്പള്ളി പറഞ്ഞു.

Advertisment

അതേസമയം, നവകേരളയാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി വ്യാഴാഴ്‌ച ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്തെ നവീകരണം മുതൽ ഭിന്നശേഷിക്കാരുടെ അഭിവൃദ്ധിവരെ വിവിധ വികസന സാമൂഹിക വിഷയങ്ങളും പ്രശ്‌നപരിഹാരങ്ങളും മുന്നോട്ടുപോക്കുമാണ് കോട്ടയം ജില്ലയിലെ രണ്ടാം പ്രഭാതയോഗത്തിൽ ചർച്ചയായത്. പാല, കടുത്തുരുത്തി, വൈക്കം നിയമസഭാ നിയോജകമണ്ഡലങ്ങളിൽനിന്ന്‌ ക്ഷണിക്കപ്പെട്ടവരാണ് പ്രഭാതയോഗത്തിന്റെ ഭാഗമായത്. കുറവിലങ്ങാട് ദേവമാതാ പള്ളി പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരെ പ്രതിനിധീകരിച്ചെത്തിയ ക്ഷണിതാക്കൾ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചു.

Advertisment