കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം: അപേക്ഷ ക്ഷണിച്ചു

New Update
applicatin invited

കോട്ടയം: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ലാപ്ടോപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

Advertisment

കേന്ദ്ര/കേരള സർക്കാർ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ സർക്കാർ അംഗീകൃത കോളജുകളിൽ എം.ബി.ബി.എസ്, ബി.ടെക്, എം.ടെക്, ബി.എ.എം.എസ്, ബി.വി.എസ്.സി ആൻഡ് എ.എച്ച്, ബി.ഡി.എസ്, ബി.ആർക്, എം.ആർക്, എം.വി.എസ്.സി  ആൻഡ് എ.എച്ച്, പി.ജി. ആയുർവേദ, പി.ജി ഹോമിയോ, ബി.എച്ച്.എം.എസ്, എം.ഡി, എം.എസ്, എം.ഡി.എസ്, എം.സി.എ, എം.ബി.എ. കോഴ്‌സുകൾക്ക് (ബി.ആർക്, എം.ആർക് എന്നീ കോഴ്‌സുകൾക്ക് ജെ.ഇ.ഇ, ഗേറ്റ്, നാറ്റാ മുഖേനയും എം.ബി.എയ്ക്ക് ക്യാറ്റ്, മാറ്റ്, കെ-മാറ്റ് മുഖേനയും എം.സി.എയ്ക്ക് തിരുവനന്തപുരം എൽ.ബി.എസ് സെന്റർ നേരിട്ട് നടത്തുന്ന എൻട്രൻസ് മുഖേനയും) ഒന്നാംവർഷം പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാം.  

ജനുവരി അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2560421.

Advertisment