വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ വിധി സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം: ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ: ബിജു പുന്നത്താനം

New Update
biju punnathanam

രാമപുരം: വണ്ടിപ്പെരിയാര്‍ പീഡന കേസിലെ കോടതിവിധി സര്‍ക്കാരിനും പോലീസിനും എതിരായിട്ടുള്ള കുറ്റപത്രമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം പറഞ്ഞു. 

Advertisment

വണ്ടിപ്പെരിയാര്‍ കേസിലെ പ്രതികളെ രക്ഷപ്പെടുത്തുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ കള്ളക്കളികളില്‍ പ്രതിഷേധിച്ച് രാമപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്‍റെ ക്രമസമാധാന ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നും ബിജു പുന്നത്താനം ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ശാന്താറാം, റോബി ഊടുപുഴ, ഡെന്നി എടക്കര, ബെന്നി താന്നിയില്‍, സജി വരളിക്കര, വിന്‍സെന്റ് മാടവന, സിബി മുണ്ടപ്ലാക്കല്‍, രവി കൈതളാവുംകര, ജിജി ബേബി, എസ്. രാജഗോപാല്‍, എബിന്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Advertisment