ചേര്‍പ്പുങ്കല്‍ മാർ സ്ലീവാ ഫൊറോന പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദർശന  തിരുനാള്‍ ഡിസംബർ 25 മുതൽ ജനുവരി 2 വരെ

New Update
cherpunkal mar sleeva forona church

ചേര്‍പ്പുങ്കല്‍: ചേര്‍പ്പുങ്കല്‍ മാര്‍ശ്ലീവാ ഫൊറോന പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുനാള്‍ ഡിസംബർ 25 മുതല്‍ ജനുവരി 2 വരെ നടക്കും. 25 ന് രാവിലെ 12 ന് പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍, പ്രദക്ഷിണം, കൊടിയേറ്റ്, പ്രസംഗം, ഫാ. ജോസഫ് പാനാമ്പുഴ. 5.30, 7, 8.15 എന്നീ സമയങ്ങളില്‍ കുര്‍ബാന.

Advertisment

26 ന് രാവിലെ 5.30 ന് കുര്‍ബാന, 7.30 ന് കുര്‍ബാന ഫാ. ജോസ് കുറ്റിയാങ്കല്‍, വൈകിട്ട് 5 ന് കുര്‍ബാന, 27 ന് രാവിലെ 7.30 ന് കുര്‍ബാന മോണ്‍ ജോസഫ് മലേപ്പറമ്പില്‍.

28 ന് രാവിലെ 7.30 ന് കുര്‍ബാന, ശിശുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥന മോണ്‍ ജോസഫ് കണിയോടിക്കല്‍. 29 ന് രാവിലെ 7.30 ന് കുര്‍ബാന, ഇലക്തോരന്മാരുടെ വാഴ്ച്ച ഫാ. ജോസ് മുത്തനാട്ട്, 9.30 മുതൽ വൈകിട്ട് 3:00വരെ  ദിവ്യകാരുണ്യ ആരാധന, അഖണ്ഡ ജപമാല, 3:00 ന് റംശ(വേസ്പര), പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, 4 :00ന് പരിശുദ്ധ കുര്‍ബാന മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, 6.30 ന് ലദീഞ്ഞ്, 7 ന് ജപമാല പ്രദക്ഷിണം, 8.30 ന് സമാപന പ്രാര്‍ത്ഥന, 9 ന് ഗാനമേള പാലാ കമ്മ്യൂണിക്കേഷന്‍സ്.

30 ന് രാവിലെ 6.30 ന് കുര്‍ബാന, നിത്യസഹായമാതാവിന്റെ നൊവേന, 7.30 ന് കുര്‍ബാന മാര്‍ ജേക്കബ് അങ്ങാടിയാത്ത്, 3.30 ന് റംശ, 4 ന് വിവിധ വാദ്യമേളങ്ങള്‍, 6 ന് കുര്‍ബാന, 7.30 ന് പ്രദക്ഷിണം, 9.15 ന് സമാപന പ്രാര്‍ത്ഥന.

31 ന് രാവിലെ 8.15 ന് കുര്‍ബാന ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, വൈകിട്ട് 3 ന് തിരിവെഞ്ചരിപ്പ്, 4.45 ന് ഉണ്ണീശോയുടെ തിരുസ്വരൂപം പ്രധാന പന്തലില്‍ പ്രതിഷ്ഠിക്കുന്നു, 5 ന് കുര്‍ബാന മോണ്‍ ജോസഫ് തടത്തില്‍, 6.30 ന് ലദീഞ്ഞ്, 6.45 ന് പ്രദക്ഷിണം, 7.45, 8, 8.30 എന്നീ സമയങ്ങളില്‍ ലദീഞ്ഞ്, 9 ന് ആഘോഷമായ പ്രദക്ഷിണം, 10.30 ന് സമാപന പ്രാര്‍ത്ഥന, 10.45 ന് വിവിധ വാദ്യമേളങ്ങള്‍, 11.45 ന് വര്‍ഷാവസാന പ്രാര്‍ത്ഥന.

ജനുവരി 1 ന് രാവിലെ 12 ന് വര്‍ഷാരംഭ പ്രാര്‍ത്ഥന, 12.15, 5.30, 7 എന്നീ സമയങ്ങളില്‍ കുര്‍ബാന മോണ്‍ സെബാസ്റ്റിന്‍ വേത്താനത്ത്, 8.15 ന് വിവിധ വാദ്യമേളങ്ങള്‍, 10 ന് ആഘോഷമായ റാസ പ്രസംഗം ഫാ. തോമസ് തയ്യില്‍, 12.45 ന് പ്രദക്ഷിണം, 2 ന് സമാപന പ്രാര്‍ത്ഥന, 2.15 ന് പ്രസുദേന്തി സംഗമം, വൈകിട്ട് 4.30 ന് വിവിധ വാദ്യമേളങ്ങള്‍, 6.30 ന് ലദീഞ്ഞ്, 7 ന് പ്രദക്ഷിണം, 7.30 ന് ലദീഞ്ഞ്, 9 ന് സമാപന പ്രാര്‍ത്ഥന, 9.15 ന് വിവിധ വാദ്യമേളങ്ങള്‍, 10 ന് വയലിന്‍ ഫ്യൂഷന്‍ വിത്ത് ചെണ്ട.

ജനുവരി 2 ന് രാവിലെ 5.30, 7 എന്നീ സമയങ്ങളില്‍ കുര്‍ബാന. വികാരി ഫാ. ജോസഫ് പാനാമ്പുഴ, സഹവികാരിമാരായ ഫാ. കുര്യാക്കോസ് വടക്കേതകടിയേല്‍, ഫാ. സെബാസ്റ്റിന്‍ പേണ്ടാനം, ബി.വി.എം. കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. സെബാസ്റ്റിന്‍ തോണിക്കുഴി, ഹോളി ക്രോസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. മാത്യു കുറ്റിയാനിക്കല്‍, കൈക്കാരന്മാരായ ജോര്‍ജ് നെച്ചിക്കാട്ടില്‍, സിജി അറയ്ക്കക്കുന്നേല്‍, അലക്‌സ് മുരിങ്ങയില്‍, സജി കൂടത്തിനാല്‍ എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കും.

Advertisment