മുറ്റത്തും ടെറസിലും കൃഷി; നീണ്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ ഗ്രോ പോട്ട്, നടീൽ മിശ്രിതം, പച്ചക്കറി തൈ വിതരണം ചെയ്തു

New Update
krushibhavan neendoor

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് പച്ചക്കറി കൃഷി ചെയ്യാനായി 'പച്ചക്കറി കൃഷി മുറ്റത്തും ടെറസിലും' പദ്ധതിയുടെ ഭാഗമായി ഗ്രോ പോട്ട്, നടീൽ മിശ്രിതം, പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്തു. 

Advertisment

നീണ്ടൂർ കൃഷിഭവനിൽ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ നിർവഹിച്ചു. പോട്ടിംഗ്് മിക്സ്ചർ, തൈകൾ, പ്ലാസ്റ്റിക് ഗ്രോ ബാഗിന് പകരം പുനരുപയോഗം ചെയ്യാനാവുന്ന 10 എച്ച്.ഡി.പി.ഇ. ഗ്രോ കണ്ടെയ്നറുകൾ എന്നിവ 172 പേർക്കാണ് വിതരണം ചെയ്തത്. 

1500 രൂപ ഗ്രാമപഞ്ചായത്തു വിഹിതവും 500 രൂപ ഗുണഭോക്തൃ വിഹിതവുമാണ്. വനിതകൾക്ക് ടെറസിലും മുറ്റത്തും കൃഷി ചെയ്യാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.

വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.കെ. ശശി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനു ഓമനക്കുട്ടൻ, സൗമ്യ വിനീഷ്, മരിയ ഗോരെത്തി, ലൂയി മേടയിൽ, മായ ബൈജു, പുഷ്പമ്മ തോമസ്, കൃഷി ഓഫീസർ ജ്യോത്സന കുര്യൻ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.

Advertisment