New Update
/sathyam/media/media_files/5q0asA82WABdYNuOwZxW.jpg)
കോട്ടയം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതിയിൽ അംഗങ്ങളായ കുടിശികയുളള ഗുണഭോക്താക്കൾക്കായി കോട്ടയം ജില്ലയിൽ അദാലത്ത് ആരംഭിച്ചു.
Advertisment
അദാലത്തിൽ കുടിശികയുളള വരിസംഖ്യ തുകയ്ക്ക് പിഴപലിശ ഒഴിവാക്കുന്നതിനും കുടിശികയുളള വരിസംഖ്യ തുക അദാലത്ത് കാലയളവിൽ അഞ്ചു തവണകളായി അടയ്ക്കാനും അവസരമുണ്ട്.
ക്ഷേമനിധി അംഗങ്ങളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ക്ഷേമനിധിയിൽ ഓൺലൈൻ അംഗങ്ങളല്ലാത്ത എല്ലാ അംഗങ്ങളും നിർദ്ദിഷ്ട ഫോറത്തിൽ വിവരങ്ങൾ പൂരിപ്പിച്ച് നൽകണം.
ഫോറം ഓഫീസിൽ ലഭിക്കും. ഇതോടൊപ്പം ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, അംഗത്വകാർഡ് എന്നിവയുടെ പകർപ്പ്, ഫോട്ടോ, വയസ് തെളിയിക്കുന്നതിനുളള രേഖ, അംശദായ പാസ്ബുക്കിന്റെ ആദ്യം മുതലുളള പകർപ്പ് എന്നിവ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2300762.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us