കുറവിലങ്ങാട് ഭാരത് മാതാ ഷോപ്പിംഗ് ക്ലോംപ്ലക്സിൽ  ഖാദി ഗ്രാമ സൗഭാഗ്യ ഉദ്ഘാടനം 27 ന്

New Update
khadi grama saubhagya inauguration

കുറവിലങ്ങാട്: കേരളഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് ഭാരത് മാതാ ഷോപ്പിംഗ് ക്ലോംപ്ലക്സിൽ ജില്ലയിലെ ആറാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം  ഡിസംബര്‍ 27 ന് രാവിലെ 11 മണിക്ക് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവ്വഹിക്കും. 

Advertisment

മോൻസ് ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആദ്യവിൽപ്പനയും നടത്തും. 

ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി.കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഖാദി ബോർഡ് അംഗങ്ങളായ കെ.എസ്.രമേഷ് ബാബു, കെ.ചന്ദ്രശേഖരൻ, സാജൻ തൊടുക, ഖാദി ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ്, ഖാദിമാർക്കറ്റിംഗ് ഡയറക്ടർ സി.സുധാകരൻ, ഡപ്യൂട്ടി ഡയറക്ടർ പി.എസ്.ശിവദാസൻ, ജില്ലാ ഓഫീസർ ധന്യ ദാമോധരൻ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രസംഗിക്കും.

കോട്ടയത്തിന്റെ തനതായ ഉല്‌പന്നങ്ങൾക്കു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൺ കുർത്തകൾ, സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, ബെഡ് ഷീറ്റുകൾ, നാടൻ പഞ്ഞി മെത്തകൾ, ഗ്രാമ വ്യവസായ ഉല്പന്നങ്ങളായ തേൻ, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, സ്റ്റാർച്ച് തുടങ്ങിയവ ഷോറൂമിൽ ലഭ്യമാണെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ഖാദി ബോർഡ് അംഗം രമേഷ് ബാബു പറഞ്ഞു. ജനുവരി 6 വരെ ഖാദി തുണിത്തരങ്ങൾക്ക് 30% വരെ സർക്കാർ റിബേറ്റ് ഉണ്ടാകും.

Advertisment