വനിതാശിശു വികസനവകുപ്പ്, ജില്ലാ ശിശു വികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ കോട്ടയത്ത് 'ഓറഞ്ച് ദ വേൾഡ്' ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

New Update
orange the world campaign

കോട്ടയം: വനിതാശിശു വികസനവകുപ്പ്, ജില്ലാ ശിശു വികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ 'ഓറഞ്ച് ദ വേൾഡ്' കാമ്പയിനുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കായി  ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 

Advertisment

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ ശിശു വികസനവകുപ്പ് ഓഫീസർ ജെബിൻ ലോലിത സെയിൻ അധ്യക്ഷത വഹിച്ചു. 

സ്ത്രീധന നിരോധന നിയമം, പോഷ് ആക്ട്, ഇന്റേർണൽ കംപ്ലയന്റ് കമ്മിറ്റി, ലോക്കൽ കംപ്ലയന്റ് കമ്മിറ്റി എന്നിവയുടെ ഘടന, പ്രവർത്തനം, ലക്ഷ്യങ്ങൾ എന്നിവ ചർച്ചചെയ്തു. അഡ്വ. രാജി പി. രാജു, അഡ്വ. കെ. അജിത എന്നിവർ ക്ലാസെടുത്തു. 

ജൻഡർ സ്പെഷലിസ്റ്റ് എ.എസ്. സനിത മോൾ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രിൻസി സൂസൻ വർഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisment