/sathyam/media/post_banners/KEgovH9e88yB19VjsU3O.jpg)
പാലാ: റബർ കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ റബ്ബർ ബോർഡ് സംവിധാനം ഉപയോഗിച്ച് 250 രൂപ തറവില നിശ്ചയിച്ച് സംഭരിക്കണമെന്നും, ടയർ കമ്പനികൾക്ക് കോമ്പറ്റീഷൻ ഓഫ് ഇന്ത്യ പിഴയിട്ട 1758 കോടി രൂപ ടയർ കമ്പനികളിൽ നിന്നും ഈടാക്കി കേന്ദ്രസർക്കാർ റബർ കർഷകർക്ക് നൽകണമെന്നും, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.
കേരള കർഷക യൂണിയൻ പാലാ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റബർ ബോർഡ് 2023 - 24 ൽ റബറിന് റെയിൻ ഗാർഡിങ്, സ്പ്രേയിങ് എന്നീ പദ്ധതികൾക്കായി സ്പെഷ്യൽ സ്കീം പ്രഖ്യാപിച്ച് ഹെക്ടറിന്, ഗാർഡിങ്ങിന് 5000 രൂപയും സ്പ്രേയിങ്ങിനു 7500 രൂപയും ആർപിഎസ് വഴി കൊടുക്കണമെന്ന് പ്രഖ്യാപിച്ചത്, കർഷകർ ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങി ബില്ല് സമർപ്പിച്ചതിന്റെ പണം ഉടനെ നൽകണമെന്നും ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.
സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ടയർ കമ്പനികളിലേക്ക് മാർച്ച്
പാലാ: സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ ഡിസംബര്‍ മുപ്പതാം തീയതി ജില്ലയിലെ ടയർ നിർമ്മാണ കമ്പനി ആസ്ഥാനത്തേക്ക് നടക്കുന്ന മാർച്ചിന് മുന്നോടിയായി സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചരണ ജാഥകൾക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകുന്നതിന് കർഷക യൂണിയൻ (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
കെ എം രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന ജാഥയ്ക്ക് പ്രവിത്താനം, കൊല്ലപ്പള്ളി, മേലുകാവ് , മൂന്നിലവ്, കൂരാലി എന്നീ സ്ഥലങ്ങളിലും അഡ്വ. വി.റ്റി തോമസ് നേതൃത്വം നൽകുന്ന ജാഥയ്ക്ക് രാമപുരം, കരൂർ, പാല, മീനച്ചിൽ, കൊഴുവനാൽ, എന്നീ സ്ഥലങ്ങളിലും അതത് കർഷക യൂണിയൻ (എം) മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
കെ.പി ജോസഫ് കുന്നത്തു പുരയിടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ഭാസ്കരൻ നായർ കെ, ബേബി ജോസഫ് കപ്പിലുമാക്കൽ, റ്റോമി തകടി യേൽ, ടി എ സെബാസ്റ്റ്യൻ താഴപ്പള്ളിയിൽ, ബെന്നി വട്ടക്കോട്ടയിൽ, കെ പി ഫിലിപ്പ്, പ്രദീപ് ജോർജ് ഔസേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us