ചേർപ്പുങ്കൽ പള്ളി തിരുനാളിനോടനുബന്ധിച്ചു നടന്ന ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി

New Update
cherpunkal church

ചേർപ്പുങ്കൽ: ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയിലെ ദർശനത്തിരുനാളിനോടനുബന്ധിച്ചു നടന്ന ജപമാല പ്രദക്ഷിണം ഭക്തി സാന്ദ്രമായി. മുത്തുക്കുടകളും വെള്ളികുരിശുകൾക്കുമൊപ്പം കത്തിച്ച മെഴുകുതിരികളുമായി ജപമാല ചൊല്ലി വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കുചേർന്നു. 

Advertisment

വൈകിട്ട് നെയ്യൂർ കുരിശുപള്ളിയിൽ ലദീഞ്ഞിനു ശേഷം ആരംഭിച്ച ജപമാല പ്രദക്ഷിണത്തിനു വികാരി ഫാ. ജോസഫ് പാനാമ്പുഴ, സഹവികാരിമാരായ ഫാ. കുര്യാക്കോസ് വടക്കേത്തകിടിയേൽ, ഫാ. സെബാസ്റ്റ്യൻ പേണ്ടാനo  എന്നിവർ നേതൃത്വം നൽകി.               

ഉച്ചകഴിഞ്ഞ് നടന്ന പ്രസുദേന്തി വാഴ്ചക്ക് ശേഷം നടന്ന പരിശുദ്ധ കുർബാനക്ക്  മാർ ജോസഫ് കൊല്ലംപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകി. രാവിലെ മുതൽ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും നടന്നു.     

ഇന്ന് വൈകിട്ട് 6:00മണിക്ക് ചെമ്പിളാവ് ഗ്രോട്ടോയിൽ വിശുദ്ധ കുർബാനയും ലദീഞ്ഞും നടക്കും തുടർന്ന് പള്ളിയിലേക്ക് ആഘോഷമായ പ്രദക്ഷിണവും നടക്കും.       പ്രധാന തിരുനാൾ ദിനമായ ഡിസംബർ 31ന് ഉച്ചകഴിഞ്ഞ് 3:0മണിക്ക് ഉണ്ണിമിശിഹായുടെ തിരുസ്വരൂപം പ്രധാന പന്തലിൽ പ്രതിഷ്ഠിക്കുന്നതാണ് തുടർന്ന് തിരുസ്വരൂപത്തിൽ നേർച്ചസമർപ്പണം നടത്തും. 

വൈകിട്ട് 5:00ന് പ്രോട്ടോസിഞ്ജുലൂസ്‌ മോൺ. ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 6:30ന്ലദീഞ്ഞിനു ശേഷം  കുമ്മണ്ണൂർ സെന്റ് തോമസ് സ്മാരത്തിങ്കൽ നിന്നും ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം ചേർപ്പുങ്കൽ ടൗൺ ചുറ്റി ചേർപ്പുങ്കൽ പാലം കടന്നു പള്ളിയിൽ എത്തി സമാപിക്കും. 

തുടർന്ന് രാത്രി 11:30ന് വര്ഷാവസാന പ്രാർഥനക്ക് ശേഷം വര്‍ഷാരംഭ പ്രാർഥനയും ഉണ്ടായിരിക്കും.

Advertisment