New Update
/sathyam/media/media_files/kKgw03MATVZ8H6Er3MDi.jpg)
കോട്ടയം: കറുത്തേടം - തെള്ളകം - അടിച്ചിറ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി അടിച്ചിറയ്ക്കും പരിത്രാണിക്കും ഇടയിലുള്ള കലുങ്കിന്റെ പുനർനിർമ്മാണം നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം ജനുവരി മൂന്നു മുതൽ പ്രവൃത്തി പൂർത്തിയാകുന്നതു വരെ നിരോധിച്ചു.
Advertisment
ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ പഴയ എം.സി റോഡിൽ കൊറ്റുകുളം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് എം.സി റോഡിൽ ചൈതന്യ ജംഗ്ഷൻ വഴി പോകേണ്ടതാണെന്ന് ഏറ്റുമാനൂർ പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us