മണിമല ഗ്രാമപഞ്ചായത്ത് കൗൺസിൽഹാൾ ഉദ്ഘാടനം ജനുവരി 8ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും

New Update
vn vasavan karuvannur

കോട്ടയം: മണിമല ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാടനവും ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനവും തിങ്കളാഴ്ച (ജനുവരി 8) സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. 

Advertisment

രാവിലെ 11ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷനാകും. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി. സൈമൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ജെസ്സി ഷാജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, സംസ്ഥാന ജൈവവൈവിധ്യ ബോർഡംഗം ഡോ. കെ. സതീഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യ ദാസ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജയശ്രീ ഗോപിദാസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. എമേഴ്സൺ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ റോസമ്മ ജോൺ, സുനി വർഗീസ്, മോളി മൈക്കിൾ, പഞ്ചായത്തംഗങ്ങളായ പി.ജെ. ജോസഫ് കുഞ്ഞ്, മിനി മാത്യു, സിറിൽ തോമസ്, സുജ ബാബു, രാജമ്മ ജയകുമാർ, പി.ജി. പ്രകാശ്, പി.ടി. ഇന്ദു, പി.എസ്. ജമീല, ഷാഹുൽ ഹമീദ്, ബിനോയ് വർഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി
സി. ഷിജു കുമാർ, സി.ഡി.എസ്. ചെയർപേഴ്സൺ ബിന്ദു സുരേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുജിത്ത് കുമാർ, വി.എസ്. ശരത്, കെ.എസ്. ജോസഫ്, സാലു പി. മാത്യു, പി.ആർ. മോഹനചന്ദ്രൻ, എം.കെ. അബ്ദുൽ അസീസ്, ജേക്കബ് തോമസ്, പി.ബി. മോഹനൻ എന്നിവർ പങ്കെടുക്കും.

Advertisment