/sathyam/media/media_files/s3A2pl2HUDGxhcqhq7U3.jpg)
രാമപുരം: എം.ജി യൂണിവേഴ്സിറ്റിയുടെ കീഴിൽ നാക് 'എ' ഗ്രേഡ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ 'മാക് സ്പെക്ട്ര' എന്ന ഹയർ സെക്കൻഡറി സ്കൂൾ ഫെസ്റ്റ് ജനുവരി 12 വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു.
യുവതലമുറയുടെ മത്സരക്ഷമതയും ഭാവനയും മാനേജ്മെന്‍റ് വൈദഗ്ദ്ധ്യവും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവസരമൊരുക്കുന്നതാണ് ''മാക് സ്പെക്ട്ര'.
ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന പ്രോഗ്രാമിൽ ടെക്നോവ, ബയോക്വസ്റ്റ്, സ്കില്ലാത്തോൺ, ട്രഷർ ഹണ്ട്, കോർപറേറ്റ് കോൺക്വസ്റ്റ് എന്നീ 5 ഇനങ്ങളിയാണ് മത്സരങ്ങൾ.
ഓരോ മത്സരങ്ങളിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് ആകർഷകമായ കൃാഷ് അവാർഡുകളും ഓവറാൾ ചാമ്പ്യൻഷിപ് നേടുന്ന സ്കൂളിന് പ്രൊഫ. മാത്യു. റ്റി. മാതേക്കൽ എവർ റോളിംഗ് ട്രോഫിയും നൽകുന്നതാണ്.
രജിസ്‌ട്രേഷൻ സൗജന്യം. വിവരങ്ങൾക്ക് 9495443421, 9847828151, 8447054155 ബന്ധപ്പെടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us