/sathyam/media/media_files/MsJN1TeZmVCCnAgijiGz.jpg)
കോഴാ: പാലാ - കോഴാ മെയിന്‍ റോഡിലെ പ്രധാന ബസ് സ്റ്റോപ്പായ കോഴിക്കൊമ്പ് കവല മോചനം കാത്തു കഴിയുകയാണ്. മഴ പെയ്താല്‍ ` വെള്ളക്കൊമ്പ്' ആയി മാറുന്ന ദുസ്ഥിതി പരിഹരിക്കപ്പെടാതെ ഇപ്പോഴും തുടരുകയാണ്.
ബസ്സ് നിര്‍ത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനോ സ്റ്റോപ്പില്‍ നിന്ന് കയറാനോ കഴിയാത്ത വിധം വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ട് കാലമേറെയായി.
ഈ റൂട്ടില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടായിട്ടുള്ള കോഴിക്കൊമ്പ് ജംങ്ഷനില്‍ പൊതുവെ വീതി കുറവാണ്. നേരത്തെ ഉണ്ടായിരുന്ന ഓടകള്‍ നികന്നതും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റവും വെള്ളക്കെട്ടിന് ഇടയാക്കി. നിന്നു തിരിയാനിടയില്ലാത്ത കവലയായ കോഴിക്കൊമ്പില്‍ ഒരു വെയിറ്റിംഗ് ഷെഡ്ഡു പോലുമില്ല.
പാളയം - ചേര്‍പ്പുങ്കല്‍ റോഡ് ആരംഭിക്കുന്ന ഈ കവലയില്‍ റോഡ് ലെവല്‍ ഉയര്‍ത്തിയും ഓടകള്‍ പുനഃസ്ഥാപിച്ചും അടിയന്തിര പരിഹാരം കാണണമെന്ന് ആണ്ടൂര്‍ ദേശീയ വായനശാലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us