തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വനിതാ വെൽനെസ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

New Update
women wellness centre thiruvarp

തിരുവാർപ്പിൽ വനിതാ വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കുന്നു.

കോട്ടയം: സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണത്തിനായി തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വനിതാ വെൽനെസ് സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു.

Advertisment

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. രാജേഷ്, പി.എസ്. ഷീനാമോൾ, ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ബിന്നു, മറ്റു പഞ്ചായത്തംഗങ്ങൾ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ കെ.എസ്. റൈഹാനത്ത് ബീവി, പഞ്ചായത്ത് സെക്രട്ടറി ടി.ആർ. രാജശ്രീ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ലൈബ്രറിക്ക് സമീപമാണ് സെന്റർ നിർമിച്ചത്.  

Advertisment