വാട്ടർ തീം പാർക്ക് നിർമാണം: മന്ത്രി വി.എന്‍ വാസവന്‍ സ്ഥലങ്ങൾ സന്ദർശിച്ചു

New Update
cheppunkal

വാട്ടർ തീം പാർക്ക് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി തയാറാക്കുന്നതിനു മുന്നോടിയായി സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം ചീപ്പുങ്കൽ സന്ദർശിച്ചപ്പോൾ.

കോട്ടയം: വാട്ടർ തീം പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതി തയാറാക്കുന്നതിനു മുന്നോടിയായി സഹകരണ-തുറമുഖം വകുപ്പു മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം കുമരകത്തെയും ചീപ്പുങ്കലിലെയും സ്ഥലങ്ങൾ സന്ദർശിച്ചു. 

Advertisment

പദ്ധതി നടപ്പാക്കുന്നതിനായി ചീപ്പുങ്കൽ, കുമരകം എന്നിവിടങ്ങളിൽ പഞ്ചായത്തിന്റെയും സർക്കാരിന്റെയും കെ.ടി.ഡി.സിയുടെയും കീഴിലുള്ള സ്ഥലങ്ങളാണ് സന്ദർശിച്ചത്. 

ആഭ്യന്തരടൂറിസത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കുമരകത്തോ, അയ്മനത്തോ ഭൂമി ലഭ്യതയനുസരിപ്പ് പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്നും കുമരകം ടൂറിസം മേഖലയിൽ കുതിപ്പേകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

kumarakom

വാട്ടർ തീം പാർക്ക് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി തയാറാക്കുന്നതിനു മുന്നോടിയായി സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം  കുമരകം  സന്ദർശിച്ചപ്പോൾ.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പദ്ധതിയും എസ്റ്റിമേറ്റും തയാറാക്കും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ബ്ലോക്ക്  പഞ്ചായത്തംഗം രതീഷ് വാസു, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാനേജിങ് ഡയറക്ടർ എസ്. ഷാജു, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി ബിജു, എബി ചന്ദ്രൻ, അയ്മനം മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചൻ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ. കേശവൻ, ജി.ജെ. ലിജീഷ്, പദ്ധതി തയാറാക്കുന്ന വിദഗ്ദ്ധർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Advertisment