/sathyam/media/media_files/8cezjzxloXwkA1VdW3te.jpg)
പാലാ: പാലാ പാറക്കുളത്ത് ഡോ. പി.എസ് ജോസഫ് (85) നിര്യാതനായി. വിടവാങ്ങിയത് പാലാക്കാരുടെ ജനകീയ ഡോക്ടര്‍. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് പുത്തൻപള്ളിക്കുന്നിലുള്ള സ്വഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാര ശുശ്രൂഷകള്‍ 3 മണിക്ക് ആരംഭിച്ച് സെൻ്റ് ജോർജ് പുത്തൻ പള്ളിയിൽ സംസ്ക്കാരം നടക്കുന്നതാണ്.
പരേതരായ തൃക്കൊടിത്താനം പാറക്കുളം (കുറ്റിക്കാട്ട്) ദേവസ്യാ ജോസഫിൻ്റെയും തൃക്കൊടിത്താനം പഴയചിറ മാടക്കാട്ട് ത്രേസ്യാമ്മ ജോസഫിൻ്റെയും മകനാണ്. ഭാര്യ ഓമന ജോസഫ് മാറാട്ടുകുളം ചങ്ങനാശ്ശേരി.
മക്കൾ: പ്രമോദ് ജോസഫ് (ഐസിഐസിഐ ബാങ്ക് ഗുജറാത്ത്, രൂപ ബോബി മാവേലിക്കുന്നേൽ മുണ്ടൂർ പാലക്കാട്, പ്രശാന്ത് ജോസഫ് (ഇംഗ്ലണ്ട്). മരുമക്കൾ: അമ്മു പ്രമോദ് ആയില്യത്ത്, ഡോ. ബോബി മാണി മാവേലിക്കുന്നേൽ, ദീപ ലൂക്കോസ് പട്ടരുമഠം. കൊച്ചുമക്കൾ: ടാനിയ, തരുൺ, ഐറീൻ, ഇമ്മാനുവേൽ, റീത്ത, ജോ, തെരേസ.
തീരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ്, എംഡി പാസ്സായതിനു ശേഷം ഇന്ത്യന്‍ കരസേനയിൽ 1965 ലെ യുദ്ധകാലത്ത് സേവനമനുഷ്ടിച്ചു. പുളിങ്കുന്ന്, മുണ്ടക്കയം, പാലാ, കുറവിലങ്ങാട്, വൈക്കം എന്നി ഗവ. ആശുപത്രികളിലും തൃശൂർ ഡിഎംഒ ആയും സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിലും ജോലി ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us