രാമായണം ദേശീയ ഗ്രന്ഥം; ആദർശ വ്യക്തിയിൽ നിന്ന് ആദർശ രാഷ്ട്രത്തെ സൃഷ്ടിച്ച ഉത്തമ വ്യക്തിത്വമാണ് ശ്രീരാമന്‍ - ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നൻ മാസ്റ്റർ

New Update
hindu nadeethada sangamam pala

പാലാ: രാമായണം ദേശീയ ഗ്രന്ഥമാണെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ.പ്രസന്നൻ മാസ്റ്റർ. ആദർശ വ്യക്തിയിൽ നിന്ന് ആദർശ രാഷ്ട്രത്തെ സൃഷ്ടിച്ച ഉത്തമ വ്യക്തിത്വമാണ് ശ്രീരാമനെന്നും അദ്ദേഹം പറഞ്ഞു. 'രാമായണവും രാമരാജ്യവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

എല്ലാ ജനങ്ങളെയും രമിപ്പിക്കുന്നതാണ് രാമന്റെ ധർമ്മം. ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും രാമായണവുമായി ബന്ധപ്പെട്ട ജീവിതം ഉൾക്കൊള്ളുന്ന വിവിധ സ്ഥലങ്ങൾ കാണാമെന്നും പ്രസന്നൻ മാസ്റ്റർ കുട്ടിച്ചേർത്തു.

'വികസിത ഭാരത സങ്കല്പം' എന്ന വിഷയത്തിൽ അഡ്വ.എസ്. ജയസൂര്യൻ സംസാരിച്ചു. ഡോ. ടി.വി. മുരളീവല്ലഭൻ അദ്ധ്യക്ഷനായി. ഭാരതത്തിന്റെ അഭിപ്രായം ആഗോളതലത്തിൽ ശ്രദ്ധിക്കുന്ന നിലയിലേയ്ക്ക് നമ്മൾ വളർന്നതായി അദ്ദേഹം പറഞ്ഞു. ഹിന്ദു മഹാസംഗമം ജോ. കൺവീനർ എം.പി. ശ്രീനിവാസ്, പ്രോഗ്രാം കൺവീനർ പി.എൻ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
        
14-ന് വൈകിട്ട് നാലിന് അഡ്വ.എസ് ജയസൂര്യന്റെ പ്രഭാഷണം, 5.30-ന് ഭജന, 6.30 ന് മാതൃസംഗമം.'രാഷ്ട്ര പുരോഗതിയിൽ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിൽ മഹിളാസമന്വയം പ്രാന്ത സംയോജക അഡ്വ. ജി. അഞ്ജനാദേവി സംസാരിക്കും. 

പിന്നണി ഗായിക കോട്ടയം ആലീസ് അധ്യക്ഷയാകും. ഹിന്ദു മഹാസംഗമം മാതൃസമിതി അംഗങ്ങളായ ഡോ. ജയലക്ഷ്മി അമ്മാൾ സ്വാഗതവും മിനി ജയചന്ദ്രൻ നന്ദിയും പറയും.

Advertisment