കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ്‌ അസോസിയേഷൻ 37- മത് കോട്ടയം ജില്ലാ സമ്മേളനം കടത്തുരുത്തി കടപ്പൂരാൻ  ഓഡിറ്റോറിയത്തിൽ നടന്നു

New Update
ksta meeting

കടുത്തുരുത്തി: കേരളത്തിലെ തയ്യൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ പോരായ്മകളും, സമൂഹത്തിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത തയ്യൽ തൊഴിലാളികളും, തൊഴിൽ മേഖലയും സംരക്ഷിക്കപ്പെടുകയും, റിട്ടയർമെന്റ് പെൻഷൻ, ചികിത്സ ധനസഹായം എന്നിവയുടെ പോരായ്മകൾ അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ്‌ അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനവും റാങ്ക് ജേതാക്കളെ ആദരിക്കലും ധനസഹായ വിതരണവും കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

Advertisment

കെഎസ്‌ടിഎ ജില്ലാ വൈസ് പ്രസിഡണ്ട് പി.എസ് ബേബിയുടെ അധ്യക്ഷതയിൽ കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് 37മത് കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.

തൊഴിൽ രംഗത്ത് ജോലി ചെയ്യുന്ന സഹോദരി സഹോദരന്മാരുടെ അവകാശങ്ങൾക്കും, പോരാട്ടങ്ങളും,അവരുടെ സംരക്ഷണവും തൊഴിൽ പുരോഗതിയും ആയിട്ടുള്ള നിരവധി പ്രശ്നങ്ങൾക്ക് ഗവൺമെന്റിന്റേത് ആയിട്ടുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങളിലുള്ള കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ വൈക്കം എംഎൽഎ സി.കെ ആശ  മുഖ്യപ്രഭാഷണവും, സഫൽ അവാർഡ് നേടിയ മെറിൻ മേരി ജുവൽസിനെയും, മാത്തമാറ്റിക്സ് ഫസ്റ്റ് റാങ്ക് നേടിയ ജയലക്ഷ്മി, ബികോം 8 -ാം റാങ്കുകാരി ജസ്ന ജോയ്, യോഗ വിന്നർ എംഎസ് ആതിര എന്നിവരെ ആദരിച്ചു.

പരമ്പരാഗത തൊഴിൽ ചെയ്യുന്ന സമസ്ത മേഖലയിലും   നമ്മുടെ നാട്, സമൂഹം, പുതിയ സാങ്കേതിക വിദ്യകളിലൂടെ കടന്നുവരുമ്പോൾ യഥാർത്ഥത്തിൽ തയ്യൽ തൊഴിലാളികൾക്ക്  തൊഴിൽ  നഷ്ടമാവുകയാണെന്നും, സാധാരണ ജനങ്ങൾക്ക് കഴിയാതെ വരികയാണെന്നും  അത് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സി കെ ആശ പറഞ്ഞു.

കെഎസ്‌ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ ദേവരാജൻ സംഘടന വിശദീകരണവും തയ്യൽത്തൊഴിലാളികളുടെ ഉയർന്ന മാർക്ക്  കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും, കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി പിടി ശിവൻകുട്ടി സംസ്ഥാന ചികിത്സ കാർഡ് വിതരണവും,
കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിഎൻ സുരേഷ് കുമാർ സംസ്ഥാന ചികിത്സ ധനസഹായ വിതരണവും, കെഎസ്‌ടിഎ മുൻ ജില്ലാ പ്രസിഡണ്ട് പി എൻ പ്രഭാകരൻ ജില്ലാ ചികിത്സ കാർഡ് വിതരണവും, കെഎസ്‌ടിഎ ജില്ലാ ചികിത്സ സഹായ നിധി ചെയർപേഴ്സൺ കെ.കെ വിജയമ്മ ജില്ലാ ചികിത്സ ധനസായ വിതരണവും നടത്തി.

പ്രസ്തുത ചടങ്ങിൽ കെഎസ്‌ടിഎ ജില്ലാ ജനറൽ സെക്രട്ടറി ഒ.എം ജോൺ റിപ്പോർട്ടും, ജില്ലാ ട്രഷറർ ടി എസ് സുശീല കണക്കും വായിച്ചവതരിപ്പിച്ച് ചർച്ചയ്ക്കും മറുപടിക്ക് ശേഷം ഐക്യകണ്ഠേന പാസാക്കി.

 ഉച്ചയ്ക്കുശേഷം സംഘടന തിരഞ്ഞെടുപ്പിൽ അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളായി പ്രസിഡണ്ട് ഒ.എം ജോൺ മരങ്ങാട്ടുപള്ളി, വൈസ് പ്രസിഡണ്ട് മാരായി പി എസ് ബേബി ചങ്ങനാശ്ശേരി, ജോസ് കെ തോമസ് കോട്ടയം, സജിമോൻ അയ്യപ്പൻ വൈക്കം, ജില്ലാ സെക്രട്ടറി കെ വി നിത്യാനന്ദ റാവു തലയോലപ്പറമ്പ്, ജോയിൻ സെക്രട്ടറിമാരായി ടി.എസ് സുശീല ചങ്ങനാശ്ശേരി, ബാബു ടി ഡി മീനച്ചിൽ, സുരേഷ് കുമാർ ചങ്ങനാശ്ശേരി, ട്രഷറർ എൻ സുകുമാരൻ പാലാ ടൗൺ എന്നിവ അടങ്ങുന്ന 34 അംഗ ജില്ല കമ്മിറ്റിയെ പുതിയ തിരഞ്ഞെടുത്തു. 

സംസ്ഥാന, ജില്ലാ, താലൂക്ക് ഭാരവാഹികളായ ഒ.ജി.സുരേന്ദ്രൻ, വി കെ.കമലമ്മ, ജോസ് കെ തോമസ്, ടി.ടി സുരേഷ് കുമാർ, സജിമോൻ അയ്യപ്പൻ, എൻ. സുകുമാരൻ, പിജെ.ത്രേസ്യാമ്മ, കെ.രാജൻ, കെസി ആന്റണി, ടി.ഡി.ബാബു, കെ.വി നിത്യാനന്ദറാവു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

കെ.സി ആന്റണി, വി.കെ കമലമ്മ എന്നീ സീനിയർ നേതാക്കളെ യോഗത്തിൽ ആദരിച്ചു.

Advertisment