/sathyam/media/media_files/tganwfOFeL9RjgJLPkkD.jpg)
കിടങ്ങൂർ ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും വികസന സെമിനാറിന്റെയും ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കുന്നു.
കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും വികസന സെമിനാറിന്റെയും ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് തോമസ് മാളിയേക്കൽ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 22 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തിയത്.
വിവിധ മേഖലകളിലായി 8.7 കോടി രൂപയുടെ പദ്ധതികൾ ഉൾപ്പെടുത്തിയ കരട് പദ്ധതി രേഖയുടെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ബിനു ജോൺ നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി ജി സുരേഷ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന, ബ്ലോക്ക് പഞ്ചായത്തംഗം ഡോ.മേഴ്‌സി ജോൺ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് മോനിപ്പള്ളിൽ, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.ടി സനിൽകുമാർ, ദീപലത, പഞ്ചായത്തംഗം ബോബി മാത്യു എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us