തീര്‍ത്ഥാടന കേന്ദ്രമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിന് കൊടിയേറി

New Update
kaduthuruthy thazhathu pally

കടുത്തുരുത്തി: തീര്‍ത്ഥാടന കേന്ദ്രമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിന് കൊടിയേറി. പ്രധാന തിരുനാള്‍ 19, 20, 21 തീയതികളില്‍ ആഘോഷിക്കും. 

Advertisment

പ്രദക്ഷിണത്തോടുനുബന്ധിച്ചു ടൗണിലെ കുരിശുപള്ളിയില്‍ തിരുനാള്‍ സന്ദേശം ഉണ്ടായിരിക്കുമെന്ന പ്രത്യേകതയും ഇത്തവണത്തെ തിരുനാളിനുണ്ട്. ആദ്യമായിട്ടാണ് ഇവിടെ ഇത്തരമൊരു ക്രമീകരണത്തിന് തുടക്കം കുറിക്കുന്നത്. 

19 ന് വൈകൂന്നേരം 6.30ന് ജപമാല പ്രദക്ഷിണം, 20ന് വൈകൂന്നേരം 4.45ന് തിരുനാള്‍ റാസ, 6.30ന് പട്ടണപ്രദക്ഷിണം, 8.30ന് കപ്ലോന്‍ വാഴ്ച്ച, 

21 ന് വൈകൂന്നേരം 4.30ന് തിരുനാള്‍ കുര്‍ബാന, 6.40ന് തിരുനാള്‍ പ്രദക്ഷിണം, 8.30ന് സ്ലീവാ വന്ദനം എന്നിവയാണ് പ്രധാന തിരുകര്‍മങ്ങളെന്ന് വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു. 

19 ന് രാവിലെ ആറിന് ഇലക്തോര്‍ കുര്‍ബാന, വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, തുടര്‍ന്ന് ജപമാല പ്രദക്ഷിണം, 7.45ന് കലാസന്ധ്യ. 20ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, 21 ന് രാവിലെ ഏഴിനും 9.45 നും വിശുദ്ധ കുര്‍ബാന, വൈകൂന്നേരം 6.15ന് പ്രസുദേന്തി വാഴ്ച്ച, ഒമ്പതിന് മെഗാഷോ, തിരുനാളിന്റെ സമാപനദിനമായ 22ന് മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബാന, സിമിത്തേരി സന്ദര്‍ശനം എന്നിങ്ങനെയായിരിക്കും തിരുകര്‍മങ്ങള്‍ നടക്കുക. 

ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.മാത്യു അമ്പഴത്തുങ്കല്‍, ഫാ.ബിനോയി കിഴക്കേപറമ്പില്‍, കൈക്കാരന്മാരായ ഗര്‍വാസീസ് നാട്ടുവഴിപ്പറമ്പില്‍, ജോയി കളപ്പറമ്പത്ത്, ജോയി കൊല്ലിക്കുന്നേല്‍ എന്നിവര്‍ തിരുനാള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Advertisment