മാലിന്യമുക്തം നവകേരളം: അവലോകന യോഗം ചേർന്നു

New Update
malinyamuktham navakeralam-2

കോട്ടയം: ജില്ലയിലെ 33 ഗ്രാമപഞ്ചായത്തുകളിലെ കൂടി ഹരിതകർമസേനയുടെ യൂസർ ഫീ ശേഖരണം നൂറ് ശതമാനത്തിലെത്തിക്കണമെന്ന് മാലിന്യമുക്തം നവകേരള അവലോകന യോഗം.  

Advertisment

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോണിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. പൊതുജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ പ്രവർത്തന ക്ഷമമാക്കുക, വിനോദ സഞ്ചാര  മേഖലകളിൽ ക്ലീനപ്പ് പ്രോഗ്രാമുകൾ കാര്യക്ഷമമാക്കുക എന്നീവ യോഗത്തിൽ തീരുമാനമായി. 

ഹരിത കർമ്മ സേനയെ ബ്രാൻഡായി മാറ്റിയെടുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം. ഇതുവരെ നടത്തിയ കാമ്പയിന്റെ  പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി.  

യോഗത്തിൽ മാലിന്യമുക്ത നവകേരളം ജില്ലാ കാമ്പയിൻ കോ- ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി.കെ. ജയകൃഷ്ണൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ, പി.സി.ബി. അസിസ്റ്റന്റ് എൻജിനീയർ എം. ഹസീന മുംതാസ്, സി. കെ. സി. എൽ. ഉദ്യോഗസ്ഥൻ സഞ്ജു വർഗീസ്, കുടുംബശീ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പ്രകാശ് ബി.നായർ, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ കോ- ഓർഡിനേറ്റർ സിന്ദൂര സന്തോഷ്, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്റർ മനോജ് മാധവൻ എന്നിവർ പങ്കെടുത്തു.

Advertisment