ഇൻ്റർനാഷണൽ സ്പോർട്‌സ് സമ്മിറ്റ് 'ടൂർ ഡി കേരള സൈക്ലത്തോൺ' ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും

New Update
issk

പാലാ: ഇൻ്റർനാഷണൽ സ്പോർട്‌സ് സമ്മിറ്റ് 'ടൂർ ഡി കേരള സൈക്ലത്തോൺ' ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. 

Advertisment

സംസ്ഥാനത്തിന്റെ കായിക രംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവും വികേന്ദ്രീക്യത പദ്ധതി ആസൂത്രണവും ലക്ഷ്യം വച്ചുകൊണ്ട് ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന 'ടൂർ ഡി കേരള സൈക്ലത്തോൺ' ഇന്ന് (വ്യാഴാഴ്ച) കോട്ടയം ജില്ലയിൽ പര്യടനം നടത്തും.

ജില്ലയിൽ ഇന്ന് ന് ഉച്ചക്ക് ശേഷം 2.30 ന് പാലായില്‍ എത്തിച്ചേരുന്ന സൈക്ലത്തോണിന് പാലാ, ഏറ്റുമാനൂർ, കോട്ടയം, കുമരകം എന്നീ സെൻ്ററുകളിൽ ജില്ലാ സ്പോർട്‌സ് കൗൺസിലിൻറെ ആഭിമുഖ്യത്തിൽ  മുനിസിപ്പൽ ചെയർപേഴ്സൺ, അസോസിയേഷൻ ഭാരവാഹികൾ, കായികതാരങ്ങൾ, വിവിധ കായിക ജനപ്രതിനിധികൾ, വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ, സ്പോർട്‌സ് അഭ്യുദയാകാംക്ഷികൾ തുടങ്ങി കായിക-രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ഒത്തുച്ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രൗഢഗംഭീര സ്വീകരണമാണ് ജില്ലയിൽ സംഘടിപ്പിക്കുന്നത്. 

ജില്ലാ കളക്ടർ വിഘ്നേശ്വരി ഐഎഎസ്, മുൻസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോക്ടർ ബൈജു വർഗീസ് ഗുരുക്കൾ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, മുൻസിപ്പൽ ഭാരവാഹികൾ, പഞ്ചായത്ത് വിവിധ ജില്ലാ സ്പോർട്സ് അസ്സോസിയേഷൻ ഭാരവാഹികൾ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി, തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പങ്കെടുക്കും.

Advertisment